ആപ്പ്ജില്ല

നെയ‍്‍മർക്ക് പരിക്ക്: റയലിനെതിരെ കളിച്ചേക്കില്ല

പരിക്കേറ്റ താരം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരായ രണ്ടാം പാദ മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ സംശയമാണ്

TNN 27 Feb 2018, 11:39 am
പാരീസ്: പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ‍്‍മർക്ക് പരിക്ക്. കഴിഞ്ഞ ദിവസം മാഴ്‌സെക്കെതിരായ മത്സരത്തിലാണ് നെയ‍്‍മർക്ക് പരിക്കേറ്റത്. കാലിന് പരിക്കേറ്റ താരം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരായ രണ്ടാം പാദ മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ സംശയമാണ്.
Samayam Malayalam psgs neymar suffers fractured metatarsal
നെയ‍്‍മർക്ക് പരിക്ക്: റയലിനെതിരെ കളിച്ചേക്കില്ല


മാഴ്‌സെ താരം സാറുമായി പന്തിനായുള്ള പോരാട്ടത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ് വേദന കൊണ്ട് പുളഞ്ഞ് ഗ്രൗണ്ടിൽ കിടന്ന താരത്തെ സ്ട്രെക്ചറിലാണ് പുറത്തേക്ക് കൊണ്ടു പോയത്. റയലുമായുള്ള ആദ്യപാദ മത്സരത്തിൽ പി.എസ്.ജി 3-1ന് തോറ്റിരുന്നു. രണ്ടാം പാദ മത്സരത്തിൽ നെയ‍്‍മർ ഇല്ലാതെ ഇറങ്ങുന്നത് ടീമിന് വലിയ തിരിച്ചടിയാവും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്