ആപ്പ്ജില്ല

ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയ്‍ക്കും പങ്ക്: ചെയർമാൻ

ചിത്രയെ ഒഴിവാക്കാനുള്ള തീരുമാനത്തെ ഉഷ അനുകൂലിച്ചെന്ന് സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

TNN 27 Jul 2017, 7:06 pm
കൊച്ചി: ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് മലയാളിയായ പിയു ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയ്‍ക്കും പങ്കുണ്ടെന്ന് സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രണ്‍ധാവ പറഞ്ഞു. ഉഷയുടെകൂടി അറിവോടുകൂടിയാണ് ചിത്രയെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Samayam Malayalam pt usha aproved denial of pu chithra
ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയ്‍ക്കും പങ്ക്: ചെയർമാൻ


ചിത്രയെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് കമ്മിറ്റിയില്‍ ചര്‍ച്ച വന്നു. താന്‍ ഒറ്റയ്‍ക്കല്ല തീരുമാനമെടുത്തത്. ചിത്രയുടെ പ്രകടനം സ്ഥിരതയില്ലാത്തതാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതിനാല്‍ ചിത്രയെ ഒഴിവാക്കാമെന്ന രീതിയില്‍ ചര്‍ച്ച വന്നപ്പോള്‍ സെക്രട്ടറി സി.െക. വൽസനും പ്രസിഡന്റും പി.ടി. ഉഷയും അനുകൂലിക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ ചിത്രയെ ഒഴിവാക്കിയ നടപടിയില്‍ പിടി ഉഷയ്‍ക്കെതിരെ കേരള അത്‍ലറ്റിക് അസോസിയേഷന്‍ രംഗത്തെത്തി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ചിത്രയെ ഒഴിവാക്കിയതെന്ന കാര്യം ഉഷ ചൂണ്ടിക്കാട്ടിയില്ലെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

PT Usha approved exclusion of PU Chithra

World athletic championship selection committee chairman Randhawa said that PT Usha approved the decision not to include PU Chithra in Indian team.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്