ആപ്പ്ജില്ല

ബെനറ്റ് യൂണിവേഴ്സിറ്റി സ്പോര്‍ട്സ് കോംപ്ലക്സ് പുല്ലേല ഗോപിചന്ദ് ഉദ്ഘാടനം ചെയ്യും

നോയിഡയിലെ ക്യാംപസിൽ ഒരുക്കിയിരിക്കുന്നത് സ്പോര്‍ട്സ് പരിശീലനത്തിന് അത്യാധുനികസൗകര്യങ്ങൾ

TNN 16 Jan 2018, 11:50 am
ന്യൂഡൽഹി: ബെനറ്റ് യൂണിവേഴ്സിറ്റിയുടെ പുതിയ അത്യാധുനിക സ്പോര്‍ട് കോംപ്ലക്സ് ദേശീയ ബാഡ്മിന്‍റൺ കോച്ചും മുൻ ഓൾ ഇംഗ്ലണ്ട് ചാംമ്പ്യനുമായ പുല്ലേല ഗോപിചന്ദ് ഇന്ന് ഉദ്ഘാടനം ചെയ്യും. ഗ്രേറ്റര്‍ നോയിഡ ക്യാപസിലാണ് പുതിയ സൗകര്യം.
Samayam Malayalam pullela gopichand will inaugurate bennett university sports complex
ബെനറ്റ് യൂണിവേഴ്സിറ്റി സ്പോര്‍ട്സ് കോംപ്ലക്സ് പുല്ലേല ഗോപിചന്ദ് ഉദ്ഘാടനം ചെയ്യും


Pullela Gopichand, Chief National Coach for the Indian #Badminton team congratulates Bennett University on opening up the sports complex and encouraging #students to excel in the field of #sports. pic.twitter.com/nprb13Jxbo — Bennett University (@bennettuniv) January 15, 2018

ദ്രോണാചാര്യ, അര്‍ജുന, പദ്മഭൂഷൺ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഗോപിചന്ദ് ഇന്ത്യൻ കോച്ചായിരിക്കേയാണ് ഈ രംഗത്ത് ഇന്ത്യ വലിയ വളര്‍ച്ച രേഖപ്പെടുത്തിയത്. 2017ൽ നാല് സൂപ്പര്‍ സീരീസ് പട്ടങ്ങള്‍ നേടിയിട്ടുള്ള നിലവിലെ ലോക മൂന്നാം നമ്പര്‍ താരം കെ ശ്രീകാന്ത് പുല്ലേല ഗോപിചന്ദിന്‍റെ ശിഷ്യനാണ്. നിലവിലെ ലോക മൂന്നാം നമ്പര്‍ താരവും ലോക വെള്ളിമെഡൽ ജേതാവുമായ പി വി സിന്ധു, ലോക പത്താം നമ്പര്‍ താരവും ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവുമായ പി വി സിന്ധു എന്നിവരും ഗോപിചന്ദിന്‍റ ശിഷ്യഗണത്തിൽപ്പെടും.

മൂന്നു വീതം സ്ക്വാഷ്, ബാഡ്മിന്‍റൺ, ടെന്നീസ് കോര്‍ട്ടുകളും ഒരു സ്വിമ്മിങ് പൂളും ജിംനേഷ്യവും പുതിയ ബെനറ്റ് യൂണിവേഴ്സിറ്റി സ്പോര്‍ട്സ് കോംപ്ലക്സിലുണ്ട്. ഇതോടൊപ്പം ഇന്‍ഡോര്‍ ഗെയിമുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള സ്ഥലവും ബാസ്കറ്റ്ബോര്‍, വോളിബോള്‍ കളിക്കളങ്ങളും കോംപ്ലക്സിലുണ്ട്. അടുത്ത വര്‍ഷത്തോടെ ക്രിക്കറ്റ് പരിശീലിക്കാനായി പിച്ച് സൗകര്യവും കബഡിയ്ക്കായുള്ള സ്ഥലവും കോംപ്ലക്സിൽ ഒരുക്കും.



2016ൽ തുടക്കമിട്ട ബെനറ്റ് യൂണിവേഴ്സിറ്റി ഇന്ന് രാജ്യത്തെ മുൻനിര സര്‍വകലാശാലകളിലൊന്നാണ്. എംബിഎ, ബിടെക്ക്, പിഎച്ച്ഡി കോഴ്സുകളും ബാബ്സൺ കോളേജ്, ജോര്‍ജിയ ടെക്ക്, എഡെക്സ് തുടങ്ങിയ ലോകോത്തര വിദ്യാഭ്യാസസ്ഥാപനങ്ങളുമായി പങ്കാളിത്തവും ബെനറ്റ് യൂണിവേഴ്സിറ്റിയ്ക്കുണ്ട്. 68 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ക്യാംപസിൽ 13000 വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്