ആപ്പ്ജില്ല

ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സ്: സിന്ധു ഫൈനലില്‍

ഫൈനലില്‍ ജപ്പാന്‍ താരം നൊസോമി ഒകുഹാരയാണ് സിന്ധുവിന്‍റെ എതിരാളി

Samayam Malayalam 15 Dec 2018, 1:46 pm
ഗ്യാംങ്ചു: ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ തായ്‍ലന്‍റ് താരം റജാനോക് കിന്‍റാനോനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ ജയം. കേവലം 54 മിനുട്ടുകള്‍ കൊണ്ട് മാത്രം സിന്ധു ജയം സ്വന്തമാക്കിയത്. സ്കോര്‍: 21-16, 25-23.
Samayam Malayalam pv sindhu 2


ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരവും ജയിച്ചാണ് സിന്ധു സെമിഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. ഇതോടെ സിന്ധുവും റജാനോകും തമ്മില്‍ നടന്ന എട്ട് മത്സരത്തില്‍ നാല് ജയങ്ങള്‍ വീതമാണ് ഇരുവരുടെയും സമ്പാദ്യം. ചൈനയിലെ ഗ്യാംങ്ചുവിലാണ് മത്സരങ്ങള്‍ നടന്നത്. ഫൈനലില്‍ ജപ്പാന്‍ താരം നൊസോമി ഒകുഹാരയാണ് സിന്ധുവിന്‍റെ എതിരാളി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്