റാഫേല്‍ നദാലിന് ബാര്‍സിലോന ഓപ്പണ്‍ കിരീടം. ജപ്പാന്റെ കീ നിഷികോറിയെ 6-4, 7-5നു തോല്പിച്ചാണ് റാഫേല്‍ നദാല്‍ ബാര്‍സിലോന ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. മോണ്ടെ കാര്‍ലോ കിരീടം സ്വന്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് നദാലിന്റെ അടുത്ത കിരീട നേട്ടം. നിഷികോറിയായിരുന്നു രണ്ടുവര്‍ഷമായി ബാര്‍സിലോനയില്‍ ചാംപ്യന്‍.
ഇതോടെ കറ്റാലന്‍ തലസ്ഥാനത്തെ നദാലിന്റെ കിരീടനേട്ടം ഒന്‍പതിലെത്തി. അടുത്ത മാസം 10-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് നദാല്‍ ലക്ഷ്യമിടുന്നത്.
ഇതോടെ കറ്റാലന്‍ തലസ്ഥാനത്തെ നദാലിന്റെ കിരീടനേട്ടം ഒന്‍പതിലെത്തി. അടുത്ത മാസം 10-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് നദാല്‍ ലക്ഷ്യമിടുന്നത്.