ആപ്പ്ജില്ല

യുഎസ് ഒാപ്പണില്‍ നദാല്‍ പരുക്കേറ്റ് പിന്മാറി

സ്പെയിനിന്‍റെ റഫേല്‍ നദാല്‍ യുഎസ് ഒാപ്പണ്‍ ടെന്നീസ് സെമി മത്സരത്തിനിടയില്‍ പരിക്കേറ്റ് പിന്മാറി

Samayam Malayalam 8 Sept 2018, 3:25 pm
ന്യൂയോര്‍ക്ക്: സ്പെയിനിന്‍റെ റഫേല്‍ നദാല്‍ യുഎസ് ഒാപ്പണ്‍ ടെന്നീസ് സെമി മത്സരത്തിനിടയില്‍ പരിക്കേറ്റ് പിന്മാറി.
Samayam Malayalam Nadan


അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയുമായുള്ള മത്സരത്തിനിടെ വലതു കാല്‍മുട്ടില്‍ വേദന കൂടിയതോടെയാണ് പിന്മാറാന്‍ നദാല്‍ തീരുമാനിച്ചത്. അതൊരു ടെന്നീസ് മത്സരമായിരുന്നില്ല.പിന്മാറ്റം ഏറെ നിരാശയും വെറുപ്പുമുണ്ടാക്കുന്നതാണ്. എന്നാല്‍ ഒരു സെറ്റുകൂടി അവിടെ തുടരാന്‍ എനിക്കാകുമായിരുന്നില്ല. തനിക്ക് മതിയായിരുന്നെന്നും നദാല്‍ പ്രതികരിച്ചു.

ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ടശേഷമാണ് നദാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ആദ്യ സെറ്റിനിടെ കാല്‍മുട്ടിന് വേദന കൂടുന്നുവെന്ന് നദാല്‍ പറഞ്ഞിരുന്നു.

നദാലിന്‍റെ പിന്മാറ്റത്തോടെ യുഎസ് ഒാപ്പണ്‍ ഫൈനലില്‍ ഡെല്‍ പോട്രോയും നൊവാക് ദ്യോക്കോവിച്ചും ഏറ്റമുട്ടും. നാളെയാണ് ഫൈനല്‍ മത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്