ആപ്പ്ജില്ല

​റയലും ക്രിസ്റ്റ്യാനോയും ജയിച്ചു: നെയ്‍മറും പിഎസ്‍ജിയും തോറ്റു

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ വമ്പൻമാരുടെ പോരാട്ടത്തിൽ പി.എസ്.ജിക്കെതിരെ റയൽ മാഡ്രിഡിന് വിജയം

TNN 15 Feb 2018, 12:11 pm
Samayam Malayalam real madrid beat psg in champions league
​റയലും ക്രിസ്റ്റ്യാനോയും ജയിച്ചു: നെയ്‍മറും പിഎസ്‍ജിയും തോറ്റു
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ വമ്പൻമാരുടെ പോരാട്ടത്തിൽ പി.എസ്.ജിക്കെതിരെ റയൽ മാഡ്രിഡിന് വിജയം. രണ്ട് ഗോൾ നേടിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ 3-1നാണ് റയൽ വിജയം നേടിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻെറ നൂറാമത് ചാമ്പ്യൻസ് ലീഗ് ഗോൾ എന്ന നേട്ടവും സ്വന്തമാക്കി.

ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ആദ്യപാദ പ്രീ ക്വാർട്ടറിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു റയലിൻെറ വിജയം. അഡ്രിയൻ റാബിയറ്റിലൂടെ പി.എസ്.ജിയാണ് ആദ്യം മുന്നിലെത്തിയത്. 45ാം മിനിറ്റിലും 83ാം മിനിറ്റിലും ഗോളടിച്ച് ക്രിസ്റ്റ്യാനോ റയലിന് വിജയം സമ്മാനിച്ചു. മാ‍ർസലോ വിയേര 86ാം മിനിറ്റിൽ ടീമിൻെറ ഗോൾപട്ടിക പൂ‍ർത്തിയാക്കി.

പി.എസ്.ജി സൂപ്പ‍ർതാരം നെയ്‍മ‍റും ക്രിസ്റ്റ്യാനോയും തമ്മിലുള്ള പോരാട്ടമായാണ് മത്സരത്തെ ആരാധക‍ർ കണ്ടിരുന്നത്. ആദ്യ പാദത്തിലെ വിജയം ക്രിസ്റ്റ്യാനോക്കും റയലിനും ഒപ്പമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്