ആപ്പ്ജില്ല

​റൊണാൾഡോയുടെ ഗോളിൽ റയലിന് ക്ലബ്ബ് ലോകകപ്പ് കിരീടം

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി റയൽ മാഡ്രിഡിന് ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിക്കൊടുത്തു

TNN 17 Dec 2017, 1:10 pm
അബുദാബി: ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി റയൽ മാഡ്രിഡിന് ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിക്കൊടുത്തു. ശനിയാഴ്ച ബ്രസീലിയൻ ക്ലബ്ബ് ഗ്രമിയോക്കെതിരായ ഫൈനലിൽ ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്. 1-0നാണ് ടീം വിജയം നേടിയത്.
Samayam Malayalam real madrid win fifa club world cup football
​റൊണാൾഡോയുടെ ഗോളിൽ റയലിന് ക്ലബ്ബ് ലോകകപ്പ് കിരീടം


കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്നാം തവണയാണ് റയൽ ക്ലബ്ബ് ലോകകപ്പ് കിരീടം നേടുന്നത്. കിരീട നേട്ടത്തിൻെറ കാര്യത്തിൽ ടൂർണമെൻറിൻെറ ചരിത്രത്തിൽ ബദ്ധവൈരികളായ ബാഴ്സലോണക്ക് ഒപ്പമെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്.

നിർണായക മത്സരത്തിൽ ഫോമിലേക്കുയർന്ന് റൊണാൾഡോ മിന്നുന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഈ വർഷം റയലിൻെറ അഞ്ചാമത് കിരീട നേട്ടമാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്