ആപ്പ്ജില്ല

ഒരു പൂജ്യം മറന്നു;പേസിന്റെ മുന്‍ ഭാര്യയ്ക്ക് ലഭിച്ചത് പത്ത് ലക്ഷം

റിയ പിള്ള നല്‍കിയ ഹര്‍ജിയില്‍ ഒരുകോടി രൂപയുടെ ഒരു പൂജ്യം ചേര്‍ക്കാന്‍ മറന്നുപോയി.

TNN 13 Sept 2017, 8:20 pm
മുംബൈ: വിവാഹമോചനത്തെത്തുടര്‍ന്ന് ടെന്നീസ് താരം ലിയാണ്ടര്‍ പേസില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യയായിരുന്ന റിയ പിള്ള നല്‍കിയ ഹര്‍ജിയില്‍ ഒരുകോടി രൂപയുടെ ഒരു പൂജ്യം ചേര്‍ക്കാന്‍ മറന്നുപോയി. ഗാര്‍ഹിക പീഡനത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇതോടെ നഷ്ടപരിഹാരം വെറും 10 ലക്ഷം ആയി ചുരുങ്ങി. അതേസമയം വിട്ടുപോയ പൂജ്യത്തിന്റെ പ്രശ്‌നം പിള്ളയുടെ അഭിഭാഷകര്‍ ഇന്നലെ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഉന്നയിക്കുകയും ചെയ്തു.
Samayam Malayalam rhea pillais lawyers forget to add zero in damages demand from leander paes seek 1 crore
ഒരു പൂജ്യം മറന്നു;പേസിന്റെ മുന്‍ ഭാര്യയ്ക്ക് ലഭിച്ചത് പത്ത് ലക്ഷം


വിചാരണവേളയില്‍ ഇന്നലെ റിയ പിള്ളയുടെ അഭിഭാഷകരായ ഗുജ്ജാന്‍ മംഗളയും അംന ഉസ്മാനുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പിള്ള ആവശ്യപ്പെട്ട തുകയില്‍ ഒരു പൂജ്യം എഴുതാന്‍ വിട്ടുപോയതായി ജഡ്ജി മഹേഷ് ജത് മലാനിയോട് ഇവര്‍ ബോധിപ്പിച്ചു.കോടതിയുടെ അന്വേഷണത്തില്‍ റിയ പിള്ളക്ക് ഒരു കോടിയുടെ നഷ്ടപരിഹാരം കണക്കാക്കിയതായി റിപ്പോര്‍ട്ടുണ്ട്. 2014ലാണ് റിയ പിള്ള പേസിനെതിരെ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്തത്. പിന്നീട് കേസില്‍ ആറുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മുംബൈ കോടതിയോട് ഉത്തരവിടുകയായിരുന്നു.

തനിക്കും മകള്‍ക്കും പ്രതിമാസം 2.62 ലക്ഷം വീതം തരണമെന്നാണ് റിയ പിള്ളയുടെ ആവശ്യം. ടൊയോട്ട ഇന്നോവ, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഹോണ്ട സിറ്റി നിലവാരത്തിലുള്ള ഒരു കാറും ഇവര്‍ പേസില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മകളെ മാനസികമായും സാമ്പത്തികമായും പിന്തുണക്കുന്നതിലടക്കം പരാജയപ്പെട്ട പിതാവാണ് പേസെന്നാണ് ഭാര്യ ആരോപിച്ചിരിക്കുന്നത്. ആകെ 1.43 കോടി രൂപയാണ് റിയ പിള്ള പേസില്‍ നിന്നും ആവശ്യപ്പെടുന്നത്.

Rhea Pillai’s lawyers forget to add zero

Rhea Pillai’s lawyers forget to add zero in damages demand from Leander Paes, seek 1 crore.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്