ആപ്പ്ജില്ല

യുഎസ് ഓപ്പൺ: റോജർ ഫെഡറർ പുറത്ത്

ഇരുപത്തിനാലാം സീഡായ അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയോടാണ് ഫെഡറര്‍ തോല്‍‌വി ഏറ്റുവാങ്ങിയത്.

TNN 7 Sept 2017, 11:08 am
വാഷിങ്‍ടൺ: ക്ലാസിക് സെമി പോരാട്ടത്തിനായി കാത്തിരുന്നവരെ നിരാശരാക്കി മുൻ ചാമ്പ്യൻ റോജർ ഫെഡറർ യുഎസ് ഓപ്പണിൽ നിന്ന് പുറത്തായി. ഇരുപത്തിനാലാം സീഡായ അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയോടാണ് ഫെഡറര്‍ തോല്‍‌വി ഏറ്റുവാങ്ങിയത്. സ്‌കോര്‍: 5-7, 6-3, 6-7, 4-6.
Samayam Malayalam roger federer lost in the us open quarter final
യുഎസ് ഓപ്പൺ: റോജർ ഫെഡറർ പുറത്ത്


മത്സരം ജയിച്ചിരുന്നെങ്കിൽ ഫെഡററും സ്‌പെയിനിന്റെ റാഫെല്‍ നദാലും തമ്മിലാവുമായിരുന്നു സെമിഫൈനൽ പോരാട്ടം. നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഡെല്‍പോട്രോ ഫെഡററിനെതിരെ വിജയം നേടിയത്.

നേരത്തെ, റഷ്യയുടെ ആന്ദ്ര റുബ്ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി നദാല്‍ സെമിയിലെത്തിയിരുന്നു. ഫെഡററിൻെറ പരാജയത്തോടെ സെമിയിൽ ക്ലാസിക് പോരാട്ടം കാത്തിരുന്നവർ നിരാശരായി.

Roger Federer lost in the US open quarter final

Argentinian player Juan Martin Del Potro defeated former champion Roger Federer in the US open quarter final.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്