ആപ്പ്ജില്ല

ജി.വി രാജ പുരസ്കാരം അനിൽഡയ്ക്കും രൂപേഷിനും

ഈ വർ‍ഷത്തെ ജി.വി.രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

TNN 13 Oct 2017, 4:36 pm
തിരുവനന്തപുരം: കേരള സ്പോർട്സ് കൗൺസിലിൻെറ ഈ വർ‍ഷത്തെ ജി.വി.രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്‌ലറ്റ് അനില്‍ഡ തോമസിനും ബാഡ്മിന്റണ്‍ താരം രൂപേഷ് കുമാറിനുമാണ് മികച്ച കായികതാരങ്ങള്‍ക്കുള്ള പുരസ്കാരം. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Samayam Malayalam rupesh kumar anilda thomas bags gv raja award
ജി.വി രാജ പുരസ്കാരം അനിൽഡയ്ക്കും രൂപേഷിനും


ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു അവാര്‍ഡ് ഫുട്‌ബോള്‍ പരിശീലകന്‍ ഗബ്രിയേല്‍ ജോസഫിന് ലഭിച്ചു. കോളേജ് തലത്തിലെ മികച്ച കായികാധ്യാപകനായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഫാദർ ടി.ജോയിയെയും സ്കൂൾ തലത്തിൽ മുണ്ടൂർ എച്.എസ്.എസിലെ എൻ.എസ് സിജിനെയും തെരഞ്ഞെടുത്തു.



മികച്ച കായികനേട്ടം കൈവരിച്ച കോളേജ് തലശ്ശേരി ബ്രണ്ണൻ കോളേജാണ്. മികച്ച സ്‍പോർട്സ് ജേർണലിസ്റ്റായി മാതൃഭൂമിയിലെ പി.ജെ.ജോസിനെയും ഫോട്ടോഗ്രാഫറായി മാധ്യമത്തിലെ മുസ്തഫ അബൂബക്കറെയും തെരഞ്ഞടുത്തു. വി.പി സത്യനെക്കുറിച്ചുള്ള ജിജോ ജോർജിൻെറ കൃതി മികച്ച കായിക പുസ്തകത്തിനുള്ള പുരസ്കാരം നേടി. സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

Rupesh kumar, Anilda thomas bags GV Raja award

International Athlete Anilda Thomas and Badminton player Rupesh received GV Raja award 2017.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്