മാഡ്രിഡ്: താൽക്കാലിക പരിശീലകനായി നിയമിച്ചിരുന്ന സാൻറിയാഗോ സൊളാരി റയൽ മാഡ്രിഡിൻെറ സ്ഥിരം പരിശീലകനാവും. ജുലൻ ലോപെറ്റ്യുഗിക്ക് പകരക്കാരനായാണ് സൊളാരി പരിശീലക സ്ഥാനം ഏറ്റെടുത്തത്. ലാലിഗയിലെ ക്ലബ്ബിൻെറ മോശം പ്രകടനം കാരണമാണ് ലോപെറ്റ്യുഗിക്ക് സ്ഥാനം നഷ്ടമായിരുന്നത്.
''എല്ലാം വീണ്ടും ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്. സൊളാരിയുമായുള്ള പുതിയ കരാർ ഉറപ്പിച്ച് കഴിഞ്ഞു,'' റയൽ അധികൃതർ അറിയിച്ചു. താൽക്കാലിക പരിശീലനം ഏറ്റെടുത്ത സൊളാരിക്ക് റയലിൽ മികച്ച തുടക്കമാണ് ലഭിച്ചത്.
കളിച്ച നാല് മത്സരങ്ങളിലും നാലിലും ടീം ജയിച്ചു. 15 ഗോളുകളും അവർ അടിച്ചു. വെറും രണ്ട് ഗോളുകൾ മാത്രമാണ് ഇതിനിടയിൽ ടീം വഴങ്ങിയത്. പരിശീലകൻ എന്ന നിലയിൽ സൊളാരിക്ക് ഇത് മികച്ച തുടക്കമാണ്.