ആപ്പ്ജില്ല

ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സൗരഭ് ചൗധരിക്ക് സ്വ‍ർണം

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ചൗധരി ലോക റെക്കോർഡോടെ സ്വർണം നേടിയിരുന്നു

Samayam Malayalam 6 Sept 2018, 11:49 am
ന്യൂഡൽഹി: ഇന്ത്യയുടെ പിസ്റ്റൾ ഷൂട്ടർ സൗരഭ് ചൗധരിക്ക് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ റെക്കോർഡോടെ സ്വർണം. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 16കാരനായ ചൗധരി ലോക റെക്കോർഡോടെ സ്വർണം നേടിയിരുന്നു. 245.5 പോയിന്റുകളോടെയാണ് അദ്ദേഹം സ്വർണം നേടിയത്. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വന്തം റെക്കോർഡ് തന്നെയാണ് അദ്ദേഹം തിരുത്തിയത്.
Samayam Malayalam Shooting


ജര്‍മനിയില്‍ നടന്ന ജൂനിയര്‍ ലോകകപ്പില്‍ സൗരഭ് 218 പോയൻറ് നേടിയിരുന്നു. കൊറിയയുടെ ലിം ഹോജിന്‍ വെള്ളിമെഡൽ നേടിയപ്പോൾ ഇന്ത്യയുടെ തന്നെ അർജുൻ സിങിനാണ് ഈ ഇനത്തിൽ വെങ്കലം ലഭിച്ചത്. സൗരഭും അര്‍ജുനും ചേര്‍ന്ന സഖ്യം ടീം ഇനത്തില്‍ വെള്ളി മെഡലും നേടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്