റിയോഡി ജനീറോ: ബ്രസീലിൽ നടക്കാൻ പോവുന്ന കോപ്പ അമേരിക്ക ഫുട്ബോളിൻെറ ഗ്രൂപ്പ് നറുക്കെടുപ്പ് അവസാനിച്ചു. മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂർണമെൻറിൽ അണിനിരക്കുന്നത്. ലാറ്റിനമേരിക്കൻ ടീമുകൾക്ക് പുറമെ ജപ്പാനും ഖത്തറും അതിഥി ടീമുകളായി ഇത്തവണ പങ്കെടുക്കും.
ബ്രസീൽ, ബൊളീവിയ, വെനിസ്വേല, പെറു എന്നീ ടീമുകളാണ് എ ഗ്രൂപ്പിലുള്ളത്. അർജൻറീന മരണഗ്രൂപ്പായി ബി ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കൊളംബിയ, പരാഗ്വേ, ഖത്തർ എന്നിവയാണ് ബി ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് സിയിൽ ഉറുഗ്വായ്, ഇക്വഡോർ, ജപ്പാൻ, ചിലി എന്നീ ടീമുകളുണ്ട്.
ലാറ്റിനമേരിക്കയിലെ തീ പാറുന്ന ടൂർണമെൻറിൻെറ ഉദ്ഘാടന മത്സരത്തിൽ ജൂൺ 14ന് ബ്രസീൽ ബൊളീവിയയെ നേരിടും.