ആപ്പ്ജില്ല

​സെറീനയും കുസ്‍നെറ്റ്‍സോവയും ഓസ്ട്രേലിയൻ ഓപ്പണിൽ കളിച്ചേക്കില്ല

മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് ഓസ്ട്രേലിയൻ ഓപ്പണിൽ കളിച്ചേക്കില്ല

TNN 29 Nov 2017, 3:46 pm
ന്യൂയോർക്ക്: മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസും ലോക 12ാം നമ്പർ താരം സ്വെറ്റ്ലാന കുസ്‍നെറ്റ്‍സോവയും ഓസ്ട്രേലിയൻ ഓപ്പണിൽ കളിച്ചേക്കില്ല. സെറീനക്ക് കുഞ്ഞ് പിറന്നിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഇതിനാൽ തന്നെ ഇത് വരെയും ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കണമോയെന്ന കാര്യത്തിൽ താരം ഒരു തീരുമാനമെടുത്തിട്ടില്ല.
Samayam Malayalam serena kuznetsova may not play australian open
​സെറീനയും കുസ്‍നെറ്റ്‍സോവയും ഓസ്ട്രേലിയൻ ഓപ്പണിൽ കളിച്ചേക്കില്ല


കൈക്ക് പരിക്കേറ്റതിനാലാണ് കുസ്‍നെറ്റ്‍സോവയുടെ കാര്യവും അനിശ്ചിതത്വത്തിലായത്. സെറീന ഇനി ഈ വ‍ർഷം മത്സരങ്ങൾക്ക് ഇറങ്ങാൻ സാധ്യതയില്ലെന്ന് റോയിറ്റേഴ്സ് റിപ്പോ‍ർട്ട് ചെയ്യുന്നു. വിശ്രമത്തിന് ശേഷം അവ‍ർ അടുത്ത വ‍ർഷം കോർട്ടിൽ തിരിച്ചെത്തും.

2018 തുടക്കത്തിലാണ് ഓസ്ട്രേലിയൻ ഓപ്പൺ നടക്കാൻ പോവുന്നത്. കൈക്കേറ്റ പരിക്കിൽ നിന്ന് താൻ മോചിതയായി വരുന്നേയുള്ളൂവെന്ന് റഷ്യൻ താരം കുസ്‍നെറ്റ്‍സോവ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്