ന്യൂയോർക്ക്: യുഎസ് ഓപ്പണിൻെറ മൂന്നാം റൗണ്ടിൽ ടെന്നീസ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സെറീന വില്യംസ് - വീനസ് വില്യംസ് സഹോദരങ്ങളുടെ പോരാട്ടം. ഒരു വലിയ ടൂർണമെൻറിൽ ഇത്രയും നേരത്തെ ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നത് 20 വർഷത്തിനിടെ ആദ്യമായാണ്. ഇരുവരും തമ്മിലുള്ള 30ാം മത്സരമാണ് ഇത്.
ഇത് വരെ നടന്നിട്ടുള്ള മത്സരങ്ങളിൽ സെറീന 17 മത്സരങ്ങൾ ജയിച്ചിട്ടുണ്ട്. 12 മത്സരങ്ങളേ വീനസ് വില്യംസിന് ജയിക്കാനായിട്ടുള്ളൂ. ആറ് തവണ യുഎസ് ഓപ്പൺ ജേതാവാണ് സെറീന. 2000ലും 2001ലും യുഎസ് ഓപ്പൺ കിരീട ജേതാവാണ് വീനസ്. യുഎസ് ഓപ്പണിൽ മാത്രം ഇരുവരുടെയും ആറാം മത്സരമാണിത്.
1998ൽ ഓസ്ട്രേലിയൻ ഓപ്പണിലാണ് വില്യംസ് സഹോദരങ്ങൾ ആദ്യമായി പരസ്പരം മത്സരിച്ചിട്ടുള്ളത്.