ന്യൂയോർക്ക്: ടെന്നീസ് താരം സെറീന വില്യംസും കാമുകൻ അലക്സിസ് ഒഹാനിയനും വിവാഹിതരായി. ന്യൂഓർലീൻസ് നഗരത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിനായി ഒരുക്കിയ കനത്ത സുരക്ഷയിൽ നഗരം നിശ്ചലമായി.
മകൾ ഒളിമ്പിയ ഒഹാനിയൻ ജൂനിയർ വിവാഹത്തിന് സാക്ഷിയായി. മകളെ മടിയിലിരുത്തി ആയിരുന്നു ഇവരുടെ വിവാഹം. സെറീനയും വ്യവസായിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റ് സഹസ്ഥാപകനുമായ അലക്സിസ് ഒഹാനിനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. കഴിഞ്ഞയിടെ ആയിരുന്നു ഇവർക്ക് കുഞ്ഞ് പിറന്നത്.
ടെന്നീസ് ലോകത്ത് നിന്ന് ഉൾപ്പെടെ 200 അതിഥികൾ ആയിരുന്നു വിവാഹത്തിന് എത്തിയത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ചടങ്ങിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചടങ്ങുകൾ ഫോട്ടോയെടുക്കാൻ അമേരിക്കയിലെ പ്രശസ്ത ഫാഷൻ മാഗസിൻ ആയ വോഗിന് ആയിരുന്നു കരാർ നൽകിയിരുന്നത്.