ആപ്പ്ജില്ല

പിവി സിന്ധുവിന് കനത്ത തിരിച്ചടി; കൊറിയൻ പരിശീലക രാജിവെച്ചു

വ്യക്തിപരമായ കാരണങ്ങളാൽ പിവി സിന്ധുവിൻെറ പരിശീലക രാജി വെച്ചൊഴിഞ്ഞു. ഇന്ത്യൻ വനിതാ ബാഡ്മിൻറൺ സംഘത്തിന് തിരിച്ചടി

Samayam Malayalam 24 Sept 2019, 1:58 pm
ഹൈദരാബാദ്: ഇന്ത്യയുടെ വനിതാ സിംഗിൾസ് ബാഡ്മിൻറൺ പരീശീലക കിം ജി ഹ്യുൻ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെച്ചത്. ബാഡ്മിൻറണിൽ ഇന്ത്യയുടെ അഭിമാന താരമായ പിവി സിന്ധുവിനെ കഴിഞ്ഞ നാല് മാസമായി പരിശീലിപ്പിച്ചിരുന്നത് ഈ കൊറിയൻ പരിശീലകയായിരുന്നു.
Samayam Malayalam P.V. Sindhu
പിവി സിന്ധുവിൻെറ പരിശീലക രാജിവെച്ചു


പരിശീലകയുടെ രാജി സിന്ധുവിന് വലിയ തിരിച്ചടിയാണ്. കൊറിയൻ ഓപ്പണിൽ ഇന്ന് ഇറങ്ങാൻ ഇരിക്കുകയാണ് ഇന്ത്യൻ താരം. ആഴ്ചകൾക്ക് മുമ്പ് സിന്ധുവിനെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ജേതാവാക്കുന്നതിൽ കിം ജി ഹ്യുൻെറ പങ്ക് ചെറുതല്ല. നിലവിൽ ലോക അഞ്ചാം നമ്പർ താരമാണ് പിവി സിന്ധു.

Read More: ഫിഫയുടെ മികച്ച താരം: റൊണാൾഡോ വോട്ട് ചെയ്തത് ഈ മൂന്ന് താരങ്ങൾക്ക്, കൂട്ടത്തിൽ മെസി ഇല്ല!

ഭർത്താവിൻെറ അസുഖം കാരണം പെട്ടെന്ന് ന്യൂസിലൻറിൽ പോവേണ്ടി വന്നതിനാലാണ് കിം ജി ഹ്യുൻ രാജിവെച്ചത്. സ്ട്രോക്ക് വന്ന് ചികിത്സയിൽ കഴിയുകയാണ് ഹ്യുൻെറ ഭർത്താവ്. കുറഞ്ഞത് ആറ് മാസമെങ്കിലും ഹ്യുൻെറ സാന്നിധ്യം ഇപ്പോൾ കുടുംബത്തിന് ആവശ്യമാണ്.

കിം രാജി വെച്ചതോടെ ഇന്ത്യൻ പരിശീലകൻ പുല്ലേല ഗോപീചന്ദിന് തന്നെയായിരിക്കും ഇനി ചുമതല. ഇന്ത്യൻ ബാഡ്മിൻറൺ ടീമിൻെറ ഹെഡ് കോച്ചാണ് നിലവിൽ ഗോപീചന്ദ്. തൻെറ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ഹ്യുൻെറ പങ്ക് വലുതാണെന്ന് സിന്ധു പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്