ആപ്പ്ജില്ല

400 മീറ്ററില്‍ ഹിമ ദാസിനും അനസിനും വെള്ളി

വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ ഹിമ ദാസിനും പുരുഷന്മാരുടേതില്‍ മുഹമ്മദ് അനസിനും വെള്ളി

Samayam Malayalam 26 Aug 2018, 6:41 pm
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ ഹിമ ദാസിനും പുരുഷന്മാരുടേതില്‍ മുഹമ്മദ് അനസിനും വെള്ളി. ഫൈനലില്‍ 45.69 സെക്കൻഡിൽ അനസും 50.79സെക്കൻഡിൽ ഹിമ ദാസും ഫിനിഷ് ചെയ്തു. അനസിനൊപ്പം ട്രാക്കിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം രാജീവ് അരോക്കിയ 45.84 സെക്കൻഡിൽ നാലാമതായാണ് ഫിനിഷ് ചെയ്തത്.
Samayam Malayalam asiad


വനിതകളുടേതില്‍ ഹിമയ്‍ക്കൊപ്പം ട്രാക്കിലുണ്ടായിരുന്ന നിര്‍മ്മല ഷോരെൻ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. വനിതകളുടേതില്‍ ബഹറൈന്‍റെ സാല്‍വ നസീറിനും പുരുഷന്മാരുടേതില്‍ ഖത്തറിന്‍റെ അബ്ദുല്ല ഹസ്സറിനുമാണ് സ്വര്‍ണ്ണ മെഡൽ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്