ആപ്പ്ജില്ല

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി വി സി​ന്ധു ഫൈ​ന​ലി​ല്‍

ഫൈനലില്‍ സ്പെയിനിന്‍റെ കരോളിന മരിനെയാണ് സിന്ധു എതിരിടേണ്ടി വരിക

Samayam Malayalam 4 Aug 2018, 8:29 pm
നാന്‍ജിങ്: ചൈനയില്‍ നടക്കുന്ന ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധു ഫൈനലിലെത്തി. സെമി ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ ജാപ്പനീസ് താരം അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.
Samayam Malayalam 1533314841-sindhu-pti_1


ഫൈനലില്‍ സ്പെയിനിന്‍റെ കരോളിന മരിനെയാണ് സിന്ധു എതിരിടേണ്ടി വരിക. റിയോ ഒളിംപിക്സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച താരമാണ് കരോലിന. ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാളിനെ തോല്‍പ്പിച്ച് സെമിയിലെത്തിയ മാരിന്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. ഈ വിജയത്തോടെ സിന്ധു നാലാം മെഡല്‍ ഉറപ്പിച്ചു.

21-16, 24-22 ആണ് സ്കോര്‍. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തന്നെ തോല്‍പ്പിച്ച ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ 21-17, 21-19ന് തോല്‍പിച്ചാണ് സിന്ധു സെമിയിലെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്