ആപ്പ്ജില്ല

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി മുൻ മാഞ്ചസ്റ്റർ താരം സ്റ്റീവ് കൊപ്പൽ

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം സ്റ്റീവ് കൊപ്പലിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ളാസ്റ്റേഴ്സിന്‍െറ പുതിയ പരിശീലകനായി നിയമിച്ചു. കൊപ്പൽ ഇൗയാഴ്​ച്ച കൊച്ചിയിലെത്തുമെന്ന് ടീം ഉടമകളിലൊരാളായ സച്ചിൻ ട്വിറ്ററിലൂടെ അ

TNN 21 Jun 2016, 4:10 pm
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം സ്റ്റീവ് കൊപ്പലിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ളാസ്റ്റേഴ്സിന്‍െറ പുതിയ പരിശീലകനായി നിയമിച്ചു. കൊപ്പൽ ഇൗയാഴ്​ച്ച കൊച്ചിയിലെത്തുമെന്ന് ടീം ഉടമകളിലൊരാളായ സച്ചിൻ ട്വിറ്ററിലൂടെ അറിയിച്ചു. ഡേവിഡ്​ ജെയിംസിനും പീറ്റർ ടെയ്​ലർക്കും ശേഷമാണ്​ കൊപ്പൽ ബ്ലാസ്​റ്റേഴ്​സിന്‍റെ പരിശീലകനായെത്തുന്നത്​. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ളബുകളുടെയടക്കം പരിശീലകനായി 30 വര്‍ഷത്തെ പരിചയസമ്പത്തുമായാണ് 60കാരനായ കൊപ്പലി​െൻറ ഇന്ത്യയിലേക്കുള്ള വരവ്.
Samayam Malayalam steve coppell back in management as boss of blasters
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി മുൻ മാഞ്ചസ്റ്റർ താരം സ്റ്റീവ് കൊപ്പൽ


മാഞ്ചസ്റ്റര്‍യുണൈറ്റഡിനായി 300 കളികളിലും ഇംഗ്ളണ്ട് ദേശീയ ടീമിനായി 42 കളികളിലും ബൂട്ടുകെട്ടിയതാരമാണ് കൊപ്പൽ‍. ക്രിസ്​റ്റൽ പാലസ്​ ,മാഞ്ചസ്​റ്റർ സിറ്റി എന്നീ ടീമുകളുടെ പരിശീലകനായി സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. നേരത്തെ, സ്പാനിഷ് ടീമായ ലെവന്‍െറയുടെ മുന്‍ പരിശീലകന്‍ ജുവാന്‍ ഇഗ്നാഷ്യോ മാര്‍ട്ടിനസ് കേരള ബ്ളാസ്റ്റേഴ്സിന്‍െറ പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊപ്പലിന്‍റെ വരവോടുകൂടി കേരള ബളാസ്​റ്റേഴ്​സിന്​ മികച്ചപ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ്​ ടീം മാനേജ്​മെൻറ്​.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്