ആപ്പ്ജില്ല

തന്‍റെ വിവാഹചിത്രം പങ്കുവെച്ച് സെറീന വില്യംസ്

ടെന്നീസ് ലോകത്ത് നിന്ന് ഉൾപ്പെടെ 200 അതിഥികളോളം വിവാഹത്തിന് എത്തിയിരുന്നു

TNN 18 Nov 2017, 7:46 pm
ഇന്ന് വിവാഹിതയായ ടെന്നീസ് റാണി സെറീന വില്യംസ് തന്‍റെ വിവാഹ ചിത്രം പങ്കുവെച്ചു. തന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം വിവാഹ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. കാമുകൻ അലക്സിസ് ഒഹാനിയനുമായി തന്‍റെ മകളെ സാക്ഷിയാക്കിയാണ് സെറീന വില്യംസ് വിവാഹിതയായത്. ന്യൂഓർലീൻസ് നഗരത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിനായി ഒരുക്കിയ കനത്ത സുരക്ഷയിൽ നഗരം നിശ്ചലമായിയിരുന്നു.
Samayam Malayalam stunning tennis star serena williams shares her bridal outfit of her fairy tale wedding
തന്‍റെ വിവാഹചിത്രം പങ്കുവെച്ച് സെറീന വില്യംസ്


മകൾ ഒളിമ്പിയ ഒഹാനിയൻ ജൂനിയർ വിവാഹത്തിന് സാക്ഷിയായി. മകളെ മടിയിലിരുത്തിയായിരുന്നു ഇവരുടെ വിവാഹം. സെറീനയും വ്യവസായിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റ് സഹസ്ഥാപകനുമായ അലക്സിസ് ഒഹാനിനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. കഴിഞ്ഞയിടെ ആയിരുന്നു ഇവർക്ക് കുഞ്ഞ് പിറന്നത്.


  A post shared by Serena Williams (@serenawilliams) on Nov 17, 2017 at 5:27pm PST
ടെന്നീസ് ലോകത്ത് നിന്ന് ഉൾപ്പെടെ 200 അതിഥികളോളം വിവാഹത്തിന് എത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ചടങ്ങിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചടങ്ങുകൾ ഫോട്ടോയെടുക്കാൻ അമേരിക്കയിലെ പ്രശസ്ത ഫാഷൻ മാഗസിൻ ആയ വോഗിന് ആയിരുന്നു കരാർ നൽകിയിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്