ആപ്പ്ജില്ല

ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി വിവാഹിതനാവുന്നു

ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിലാണ്...

TNN 22 Nov 2017, 5:25 pm
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിവാഹിതനാവുന്നു. കാമുകിയായ സോനം ഭട്ടാചാര്യയുമായുള്ള താരത്തിൻെറ വിവാഹം ഡിസംബർ നാലിന് നടക്കും. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിലാണ്.
Samayam Malayalam sunil chhetri to marry sonam bhattacharya on dec 4
ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി വിവാഹിതനാവുന്നു


മോഹൻ ബഗാൻ ഇതിഹാസതാരം സുബ്രതോ ഭട്ടാചാര്യയുടെ മകളാണ് സോനം. കൊൽക്കത്തയിൽ വെച്ചാണ് വിവാഹം നടക്കുന്നത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗലൂരു എഫ്.സിയുടെ താരമാണ് സുനിൽ ഛേത്രി.

ഡിസംബർ 24ന് ബെംഗലൂരുവിൽ വെച്ച് വിവാഹ സൽക്കാരവും നടക്കും. ബിസിനസ് മാനേജ്മെൻറ് ബിരുദധാരിയാണ് സോനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്