ആപ്പ്ജില്ല

വോളിബോൾ അസോസിയേഷൻ പിരിച്ചുവിടണമെന്ന് ടോം

സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍(കെഎസ്‌വിഎ) പിരിച്ചുവിടണമെന്ന്

TNN 21 Feb 2017, 10:40 pm
തിരുവനന്തപുരം: സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍(കെഎസ്‌വിഎ) പിരിച്ചുവിടണമെന്ന് ദേശീയ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫ്. മോശം ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കണം. അസോ. സെക്രട്ടറി പ്രഫ. നാലകത്ത് ബഷീറിനെതിരായ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ടോം ജോസഫ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്കും അദ്ദേഹം പരാതി നല്‍കി.
Samayam Malayalam tom joseph against ksva
വോളിബോൾ അസോസിയേഷൻ പിരിച്ചുവിടണമെന്ന് ടോം


വോളിബോള്‍ അസോസിയേഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് ടോം ജോസഫിനെ ഭാരവാഹികള്‍ വിമര്‍ശിച്ചിരുന്നു. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് ടോമില്‍ നിന്നുണ്ടായത്. കേരളത്തില്‍ ദേശീയ ഗെയിംസ് നടന്നപ്പോള്‍ ടോമിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് നമുക്ക് മെഡല്‍ നഷ്ടമാകാന്‍ കാരണമായത്. ടോം വിരമിക്കണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമില്ല. എന്നാല്‍ ശാരീരിക ക്ഷമതയില്ലാത്ത കളിക്കാരെ വച്ചു പൊറുപ്പിക്കാന്‍ കഴിയില്ല. ടോമിന് അര്‍ജുന അവാര്‍ഡ് ലഭ്യമാക്കാന്‍ അസോസിയേഷന്‍ ഒന്നും ചെയ്തില്ലെന്ന ആരോപണം ശരിയല്ലെന്നും അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞിരുന്നു.

tom joseph against KSVA.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്