ആപ്പ്ജില്ല

കൊച്ചിയിൽ ഇന്ന്: ജർമനി-ഗിനിയ, കൊറിയ-സ്‍പെയിൻ പോരാട്ടം

വൈകീട്ട് അഞ്ചിന് ജർമ്മനിയും ഗിനിയയും തമ്മിലാണ് ആദ്യമത്സരം. രാത്രി എട്ടിന് സ്പെയിനും ഉത്തര കൊറിയയും തമ്മിൽ ഏറ്റുമുട്ടും.

TNN 13 Oct 2017, 10:47 am
കൊച്ചി: അണ്ടർ 17 ലോകകപ്പിൽ കൊച്ചി കലൂർ ഇൻറർ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് നിർണായകമായ രണ്ട് മത്സരങ്ങൾ നടക്കും. വൈകീട്ട് അഞ്ചിന് ജർമ്മനിയും ഗിനിയയും തമ്മിലാണ് ആദ്യമത്സരം. രാത്രി എട്ടിന് സ്പെയിനും ഉത്തര കൊറിയയും തമ്മിൽ ഏറ്റുമുട്ടും.
Samayam Malayalam u17wc germany vs guinea spain vs north korea matches today
കൊച്ചിയിൽ ഇന്ന്: ജർമനി-ഗിനിയ, കൊറിയ-സ്‍പെയിൻ പോരാട്ടം


കഴിഞ്ഞ മത്സരത്തിൽ ഇറാനോട് തോൽവിയേറ്റു വാങ്ങിയ ജർമ്മനി കരുതലോടെയാണ് ഇന്ന് ഇറങ്ങുന്നത്. ഗിനിയയോട് തോറ്റാൽ ടീം ടൂർണമെൻറിൽ നിന്ന് പുറത്താവുമെന്ന അവസ്ഥയിലാണ്. ഇന്ന് ജയിച്ചാൽ നാല് പോയിൻറുമായി ജർമനിക്ക് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാം.

വിജയം തന്നെയാണ് യൂറോപ്യൻ കരുത്തരായ സ്പെയിനിൻെറയും ലക്ഷ്യം. എന്നാൽ ഇതേ ഗ്രൂപ്പിൽ നടക്കുന്ന നൈജർ-ബ്രസീൽ മത്സരവും സ്പെയിൻെറ പ്രതീക്ഷകളെ ബാധിക്കും. ബ്രസീൽ നൈജറിനെ തോൽപ്പിക്കുകയാണെങ്കിൽ മത്സരം സമനിലയിലായാൽ പോലും സ്പെയിനിന് പ്രീ ക്വാർട്ടറിലെത്താം.

U17WC: Germany Vs Guinea, Spain Vs Korea DPR matches today

Two matches will be played in Kochi Kaloor International stadium today. Germany will play against Guinea at 5 PM and Spain will play against Korea DPR at 8 PM.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്