ആപ്പ്ജില്ല

ചാമ്പ്യൻസ്‍ലീഗ് പുരസ്കാരം: മെസ്സി, സലാഹ്, റൊണാൾഡോ പട്ടികയിൽ

യുവേഫ ചാമ്പ്യൻസ് ലീഗിലെ മികച്ച മുന്നേറ്റനിര താരത്തിനായുള്ള പുരസ്കാരത്തിൻെറ ചുരുക്കപ്പട്ടികയിൽ മുന്നിലെത്തി മൂന്ന് പ്രമുഖ താരങ്ങൾ

Samayam Malayalam 10 Aug 2018, 11:28 am
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിലെ മികച്ച മുന്നേറ്റനിര താരത്തിനായുള്ള പുരസ്കാരത്തിൻെറ ചുരുക്കപ്പട്ടികയിൽ മുന്നിലെത്തി മൂന്ന് പ്രമുഖ താരങ്ങൾ. റയൽ മാഡ്രിഡിൻെറ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബാഴ്സലോണയുടെ ലയണൽ മെസ്സി, ലിവർപൂളിൻെറ മുഹമ്മദ് സലാഹ് എന്നിവരാണ് പട്ടികയിൽ മുന്നിലുള്ളത്.
Samayam Malayalam Yekaterinburg : Egypts Mohamed Salah gestures during Egypts official training...
Egypt's Mohamed Salah gestures during Egypt's official training on the eve of the group A match between Egypt and Uruguay at the 2018 soccer World Cup in the Yekaterinburg Arena in Yekaterinburg, Russia. AP/PTI


കഴിഞ്ഞ തവണത്തെ പുരസ്കാര ജേതാവായ റൊണാൾഡോ തന്നെയാണ് ഇക്കുറി പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. മൂന്നാം തവണ തുടർച്ചയായി കിരീടം നേടിയ റയലിനായി 15 ഗോളുകളാണ് റൊണാൾഡോ അടിച്ചത്.

പത്ത് ഗോളുകളും നാല് അസിസ്റ്റുമായി ഈജിപ്ത് താരം സലാഹ് ആണ് രണ്ടാമത് ഉള്ളത്. ആറ് ഗോളുകൾ നേടിയ ലയണൽ മെസ്സി പട്ടികയിൽ മൂന്നമതാണ്. മികച്ച മിഡ് ഫീൽഡർക്കായുള്ള പുരസ്കാരത്തിനായി റയലിൻെറ ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, മാഞ്ചസ്റ്റർ സിറ്റിയുടെ ഡിബ്രുയിൻ എന്നിവരാണ് പട്ടികയിലുള്ളത്.

മികച്ച പ്രതിരോധ നിരതാരമായി റയലിൻെറ മാഴ‍്‍സലോ, റാഫേൽ വരാനെ, സെർജിയോ റാമോസ് എന്നിവരിലൊരാൾ തെരഞ്ഞെടുക്കപ്പെടും. ഗോൾകീപ്പർക്കായുള്ള മത്സരത്തിൽ ലിവർപൂളിലെത്തിയ അലിസൺ, റയലിൻെറ കെയ‍്‍ല‍ർ നവാസ്, ബഫൺ എന്നിവരാണ് ഉള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്