ആപ്പ്ജില്ല

യൂറോ 2016 ടീം ഓഫ് ദി ടൂർണ്ണമെന്റിനെ പ്രഖ്യാപിച്ചു

യൂറോകപ്പ് കൊട്ടിക്കലാശത്തിന് പിന്നാലെ യുവേഫ ഔദ്യോഗിക ടീം ഓഫ് ദി ടൂർണമെന്റിനെ പ്രഖ്യാപിച്ചു.

TNN 12 Jul 2016, 2:38 pm
യൂറോകപ്പ് കൊട്ടിക്കലാശത്തിന് പിന്നാലെ യുവേഫ ഔദ്യോഗിക ടീം ഓഫ് ദി ടൂർണമെന്റിനെ പ്രഖ്യാപിച്ചു. ചാമ്പ്യൻമാരായ പോർച്ചുഗലിനാണ് ടീമിൽ മേൽക്കൈ. നാല് പോർച്ചുഗൽ താരങ്ങളാണ് ടീമിലുള്ളത്. കൂടാതെ മൂന്ന് ജർമ്മനി താരങ്ങളും രണ്ട് ഫ്രാൻസ് താരങ്ങളും രണ്ട് വെയ്‌ൽസ് താരങ്ങളും ടീമിലുണ്ട്.
Samayam Malayalam uefa euro 2016 team of the tournament revealed
യൂറോ 2016 ടീം ഓഫ് ദി ടൂർണ്ണമെന്റിനെ പ്രഖ്യാപിച്ചു


പോർച്ചുഗലിന്റെ ഗോൾ വല കാത്ത റൂയി പാട്രിഷ്യോ ആണ് ഗോൾ കീപ്പർ. പ്രതിരോധ നിരയിൽ ജോഷ്വാ കിമ്മിച്ചും ജെറോം ബോട്ടെംഗും പെപ്പെയും റാഫേൽ ഗ്വറീറോയുമാണുള്ളത്.

ടീമംഗങ്ങൾ: റൂയി പാട്രിഷ്യോ (പോർച്ചുഗൽ), ജോഷ്വാ കിമ്മിച്ച് (ജർമ്മനി), ജെറോമി ബോട്ടെംഗ് (ജർമ്മനി), പെപ്പെ (പോർച്ചുഗൽ), റാഫേൽ ഗ്വറീറോ (പോർച്ചുഗൽ), ടോണി ക്രൂസ് (ജർമ്മനി), ജോയ് അലൻ (വെയ്‌ൽ), അന്റോണീ ഗ്രീസ്‌മാൻ (ഫ്രാൻസ്), ആരോൺ റംസി (വെയ്‌ൽസ്), ദിമിത്രി പയറ്റ് (ഫ്രാൻസ്), ക്രിസ്‌റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ).

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്