ആപ്പ്ജില്ല

ഘാന Vs മാലി: ക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരുടെ പോരാട്ടം

അണ്ടർ 17 ലോകകപ്പിൽ ആഫ്രിക്കൻ കരുത്തരുടെ പോരാട്ടം

TNN 20 Oct 2017, 1:43 pm
ഗുവാഹത്തി: അണ്ടർ 17 ലോകകപ്പിൽ ശനിയാഴ്ച ആഫ്രിക്കൻ കരുത്തരുടെ പോരാട്ടം. രണ്ട് തവണ ലോക ചാമ്പ്യൻമാരായ ഘാനയും മാലിയും തമ്മിലാണ് മത്സരം. 1995ന് ശേഷം ലോകകപ്പ് ഉയർത്താൻ ലക്ഷ്യമിട്ടെതിയതാണ് ഇത്തവണ ഘാനയുടെ സംഘം.
Samayam Malayalam under 17 world cup ghana face mali in quarter
ഘാന Vs മാലി: ക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരുടെ പോരാട്ടം


ടൂർണമെൻറിലുടനീളം മികച്ച പ്രകടനമാണ് അവർ കാഴ്ച വെക്കുന്നത്. ഈ ലോകകപ്പിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നാണ് ഘാനയുടേത്. എ ഗ്രൂപ്പിൽ ഒന്നാമതായിരുന്നു അവർ. അണ്ടർ 17 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൻെറ ഫൈനലിൽ ഘാന മാലിയോട് പരാജയപ്പെട്ടിരുന്നു.

പ്രീ ക്വാർട്ടറിൽ ഇറാഖിനെ 5-1ന് തകർത്തതിൻെറ ആത്മവിശ്വാസത്തിലാണ് മാലി ഘാനയെ നേരിടാനൊരുങ്ങുന്നത്. ആഫ്രിക്കൻ കരുത്തരുടെ പോരാട്ടത്തിൽ തീ പാറുമെന്നുറപ്പാണ്.

Under 17 World Cup: Ghana face Mali in Quarter

African powers Ghana will play against another African team Mali in the Under 17 World Cup quarter finals on Saturday.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്