ന്യൂഡൽഹി: ലോകം വീണ്ടും ഫുട്ബോൾ ലഹരിയിലേക്ക്. ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന് നാളെ ഡൽഹിയിൽ കിക്കോഫ്. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിന് ഗ്രൂപ്പ് എയിൽ ഘാനയും കൊളംബിയയും തമ്മിലാണ് ആദ്യ മത്സരം.
രണ്ട് തവണ ലോകകപ്പ് ജേതാക്കളായ ടീമാണ് ഘാന. 1995ലാണ് ഘാന അവസാനമായി ലോകകിരീടം നേടിയത്. ലാറ്റിനമേരിക്കയിലെ ശക്തരായ കൊളംബിയയുമായുള്ള മത്സരം കരുത്തൻമാരുടെ പോരാട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ വൈകീട്ട് എട്ടിന് ആതിഥേയരായ ഇന്ത്യ യുഎസ്എയെ നേരിടും. ഡൽഹി ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയത്തിലാണ് ഇരുമത്സരങ്ങളും നടക്കുക. ഗ്രൂപ്പ് ബിയിൽ തുർക്കിയും ന്യൂസിലൻറും തമ്മിലുള്ള മത്സരം വൈകീട്ട് അഞ്ചിന് നടക്കും. രണ്ടാമത്തെ മത്സരത്തിൽ പരാഗ്വ - മാലിയെ നേരിടും. നവി മുംബൈയിലാണ് ഗ്രൂപ്പ് ബി മത്സരങ്ങൾ നടക്കുന്നത്.
Under 17 World cup kick off will be on Friday
Under 17 World cup football will begin on Friday, October 6, 2017, in New Delhi Jawaharlal Nehru Stadium.