ആപ്പ്ജില്ല

അണ്ടർ 17 ലോകകപ്പ്: കൊച്ചി സ്റ്റേഡിയത്തിൽ ടിക്കറ്റുകൾ നേരിട്ട് വാങ്ങാം

ഒക്ടോബ‍ർ ഏഴിന് ബ്രസീലും സ്പെയിനും തമ്മിലാണ് ലോകകപ്പിൽ കൊച്ചിയിലെ ആദ്യ മത്സരത്തിൽ കളിക്കുക

TNN 28 Sept 2017, 11:21 am
കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻെറ ടിക്കറ്റുകൾ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നിന്ന് ഇന്ന് മുതൽ നേരിട്ട് വാങ്ങാം. ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്കും ഇവിടെ നിന്ന് ടിക്കറ്റ് വാങ്ങാം. ഇന്ന് ഉച്ചയോടെ സ്റ്റേഡിയത്തിൽ കൗണ്ടറുകൾ തുറക്കും.
Samayam Malayalam under 17 world cup tickets available in kochi stadium
അണ്ടർ 17 ലോകകപ്പ്: കൊച്ചി സ്റ്റേഡിയത്തിൽ ടിക്കറ്റുകൾ നേരിട്ട് വാങ്ങാം


ഒക്ടോബ‍ർ ഏഴിന് ബ്രസീലും സ്പെയിനും തമ്മിലാണ് ലോകകപ്പിൽ കൊച്ചിയിലെ ആദ്യ മത്സരത്തിൽ കളിക്കുക. മത്സരത്തിൻെറ ഓൺലൈൻ ടിക്കറ്റുകൾ നേരത്തെ തന്നെ മുഴുവൻ വിറ്റ് പോയിരുന്നു. ഓൺലൈനിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് ഇന്ന് മുതൽ സ്റ്റേഡിയത്തിലെ കൗണ്ടറിലെത്തി ടിക്കറ്റ് വാങ്ങാം.

ഏകദേശം നാൽപ്പതിനായിരത്തിലധികം പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് മത്സരങ്ങൾക്കായി കലൂർ സ്റ്റേഡിയം സജ്ജീകരിച്ചിരിക്കുന്നത്. ജർമ്മനിയുടെ ഒരു മത്സരവും കൊച്ചിയിൽ നടക്കും. ലോകകപ്പിനോട് അനുബന്ധിച്ച് കൊച്ചി മെട്രോയുടെ എറണാകുളം വരെയുള്ള നിർമാണം പൂർത്തിയായിട്ടുണ്ട്. ഇത് കാണികൾക്ക് സ്റ്റേഡിയത്തിൽ എത്താൻ സഹായകമാകും.

Under 17 World cup: Tickets available in Kochi Stadium

Under 17 world cup football tickets will be available in Kochi Kaloor International Stadium from Wednesday on wards.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്