ആപ്പ്ജില്ല

മകളുടെ പേരും ചിത്രവും പങ്കുവെച്ച് ഉസൈൻ ബോൾട്ട്; ഇതിലും മികച്ചൊരു പേരില്ലെന്ന് സോഷ്യൽ മീഡിയ!!

മകളുടെ ചിത്രങ്ങളും പേരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ജമൈക്കൻ സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ട്

Samayam Malayalam 9 Jul 2020, 11:11 am
ജമൈക്കയുടെ സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ട് ട്രാക്കിലെ വേഗതയുടെ പര്യായമാണ്. എട്ട് തവണയാണ് ബോൾട്ട് ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയിട്ടുള്ളത്. ബോൾട്ടിൻെറ പങ്കാളി കാസി ബെന്നറ്റ് മെയിലാണ് പെൺകുഞ്ഞിന് ജൻമം നൽകിയത്. മകളുടെ പേരും ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഉസൈൻ ബോൾട്ട്. ആദ്യമായാണ് ബോൾട്ട് മകളുടെ ചിത്രം പങ്കുവെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രവും പേരും വൈറലായിക്കഴിഞ്ഞു.
Samayam Malayalam usain bolt shares picture and name of his baby daughter olympia lightning bolt
മകളുടെ പേരും ചിത്രവും പങ്കുവെച്ച് ഉസൈൻ ബോൾട്ട്; ഇതിലും മികച്ചൊരു പേരില്ലെന്ന് സോഷ്യൽ മീഡിയ!!


​ബോൾട്ടിൻെറ മകൾ ഒളിമ്പിയ ലൈറ്റനിങ്

ഒളിമ്പിയ ലൈറ്റനിങ് എന്നാണ് ഉസൈൻ ബോൾട്ട് മകൾക്ക് പേരിട്ടിരിക്കുന്നത്. ഒളിമ്പിക്സിൽ എട്ട് തവണ സ്വർണമെഡൽ ജേതാവായ താരത്തിൻെറ മകൾക്ക് ഇതിലും മികച്ച പേര് എന്താണ് ലഭിക്കുക. ആരാധകർക്കും പേര് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. ഭാര്യ കാസി ബെന്നറ്റിന് ആശംസകൾ നേർന്ന് കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ബോൾട്ട് ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.

മകളുടെ ചിത്രം ഷെയർ ചെയ്ത് ബോൾട്ട്

​പേരിനെ അഭിനന്ദിച്ച് ആരാധകരും താരങ്ങളും

ബോൾട്ടിൻെറ മകളുടെ പേര് ആരാധകർക്കും താരങ്ങൾക്കും പ്രിയപ്പെട്ടതായിക്കഴിഞ്ഞു. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും താരം ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്. ടെന്നീസ് ഇതിഹാസം സെറീന വില്യംസാണ ഒളിമ്പിയ ലൈറ്റനിങ് എന്ന പേര് ഇഷ്ടപ്പെട്ട ഒരാൾ. 2017ൽ ജനിച്ച തൻെറ മകൾക്ക് അലക്സിസ് ഒളിമ്പിയ ഒഹാനിയൻ ജൂനിയർ എന്നാണ് സെറീന പേരിട്ടിരുന്നത്. രണ്ട് ഒളിമ്പിയമാരും ഒളിമ്പിക്സിൽ മത്സരിക്കുമോയെന്നാണ് ഒരു ആരാധകൻെറ ചോദ്യം. ഈ ട്രോളും സെറീന പങ്കുവെച്ചിട്ടുണ്ട്.

ഭാര്യക്ക് പിറന്നാൾ ആശംസ

മനോഹരമായ പേര്...

​ഇതിലും മികച്ച മറ്റൊരു പേരുണ്ടോ ?

ഉസൈൻ ബോൾട്ടിൻെറ മകൾക്ക് ഇടാൻ ഇതിലും മികച്ച മറ്റൊരു പേരില്ലെന്ന് ഒരു ആരാധകൻ ട്വിറ്ററിൽ കുറിക്കുന്നുണ്ട്. ആൺകുട്ടിയാണ് ജനിച്ചിരുന്നതെങ്കിൽ തണ്ടർ ബോൾട്ട് എന്നായിരിക്കും ബോൾട്ട് പേരിടുകയെന്ന് ഒരാൾ തമാശയോടെ കുറിക്കുന്നു. "അവൾ എന്ത് സുന്ദരിയാണ്... അത് പോലെ മനോഹരമായ പേരും..." മറ്റൊരാളുടെ കമൻറ് ഇങ്ങനെയാണ്.

ആശംസയുമായി സെറീന

ട്രോൾ ഷെയർ ചെയ്ത് സെറീന

​കാസിക്ക് പിറന്നാൾ ആശംസ നേർന്ന് ഉസൈൻ ബോൾട്ട്

പങ്കാളിയായ കാസി ബെന്നറ്റിന് ആശംസ നേർന്ന് കൊണ്ടാണ് ഉസൈൻ ബോൾട്ടിൻെറ പോസ്റ്റ്. "ഈ മനോഹരമായ ദിവസം നിനക്കൊപ്പം ചെലവഴിക്കുന്നതിലാണ് എനിക്ക് സന്തോഷം. മുഖത്ത് എല്ലായ്പ്പോഴും പുഞ്ചിരിയോടെ സന്തോഷവതിയായി നീ ഇരിക്കുകയെന്നതാണ് എൻെറ ആഗ്രഹം. അതിനായി ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്യും," ബോൾട്ട് ട്വിറ്ററിൽ കുറിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്