ആപ്പ്ജില്ല

ആഫ്രിക്കൻ‌ ചാംപ്യനെ ഇടിച്ചു വീഴ്ത്തി വിജേന്ദറിന്‍റെ വിജയകാഹളം

സൂപ്പർ മി‍ഡിൽവെയ്റ്റ് പോരാട്ടത്തിലാണ് വിജേന്ദര്‍ വിയകിരീടം ചൂടിയത്

TNN 23 Dec 2017, 11:47 pm
ജയ്‍‍പൂർ: ബോക്സിങ്ങിൽ ഇന്ത്യയുടെ വിജേന്ദർ സിങ്ങിന് തുടര്‍ച്ചയായ പത്താം വിജയം. സൂപ്പർ മി‍ഡിൽവെയ്റ്റ് പോരാട്ടത്തിലാണ് വിജേന്ദര്‍ വിജയകിരീടം ചൂടിയത്. ആഫ്രിക്കൻ‌ ചാംപ്യൻ ഘാനയുടെ ഏണസ്റ്റ് അമൂസുവിനെ ഇടിച്ച് വീഴ്ത്തിയാണ് വിജേന്ദര്‍ തുടർച്ചയായ പത്താം ജയം കരസ്ഥമാക്കിയത്. പത്തു റൗണ്ടുകൾ നീണ്ട പോരാട്ടത്തിലാണ് വിജേന്ദര്‍ ഏണസ്റ്റിനെ തരിപ്പണമാക്കിയത്. ഈ വിജയത്തോടെ ഡബ്ലിയുബിഒ ഓറിയന്‍റൽ ഏഷ്യ പസിഫിക് സൂപ്പർ മിഡിൽവെയ്റ്റ് കിരീടങ്ങൾ വിജേന്ദറിന് നിലനിർത്താനായി.
Samayam Malayalam vijender singh retains regional belts decisions ernest amuzu
ആഫ്രിക്കൻ‌ ചാംപ്യനെ ഇടിച്ചു വീഴ്ത്തി വിജേന്ദറിന്‍റെ വിജയകാഹളം


തളര്‍ച്ചയോടെ തുടങ്ങിയ ആദ്യ റൗണ്ട് നാലാം റൗണ്ട് വരെ രണ്ടുപേരും പ്രതിരോധത്തിനാണ് പ്രാധാന്യം നൽകിയത്. ആറാം റൗണ്ട് മുതലാണ് വിജേന്ദര്‍ പതിവ് പ്രകടനം കാഴ്ചവെക്കാൻ തുടങ്ങിയത്. ആഫ്രിക്കൻ താരത്തെ ശക്തമായ പഞ്ചുകളുമായി പ്രതിരോധത്തിലാക്കിയ വിജേന്ദര്‍ മൽസരം കൈയ്യടക്കി മുന്നേറി. ഇടയ്ക്ക് അമുസുവും പ്രഹരണപാടവം പുറത്തെടുത്തെങ്കിലും അതിന് അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. ആഫ്രിക്കൻ താരത്തിന്‍റെ പക്കൽ നിന്ന് ഉണ്ടായ സാങ്കേതികപ്പിഴവുകളും വിജേന്ദറിന്‍റെ വിജയത്തിന് മാറ്റു കൂട്ടി. മൽസര പരിചയവും മത്സര വിജയചരിത്രങ്ങളും ഏറെയുള്ള അമുസുവിനെ തോൽപ്പിച്ചത് വിജേന്ദറിന്‍റെ കരിയറിലെ പൊൻതൂവലാണ്. ആഫ്രിക്കൻ താരം ഇതുവരെ 25 മൽസരങ്ങളിൽ നിന്ന് 21 നോക്കൗട്ടുകളുൾപ്പെടെ 23 ജയത്തിന് ഉടമയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്