ആപ്പ്ജില്ല

വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് സമനില

വനിതാ ഹോക്കി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് സമനില

Samayam Malayalam 22 Jul 2018, 9:33 am
ന്യൂഡൽഹി: വനിതാ ഹോക്കി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് സമനില. ലോക രണ്ടാം റാങ്ക് ടീമായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ 1-1 എന്ന നിലയിൽ സമനിലയിൽ തളച്ചത്. 25ാം മിനിറ്റിൽ നേഹ ഗോയലിൻെറ ഗോളിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്.
Samayam Malayalam womens hockey world cup india vs england 1 1
വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് സമനില


ലണ്ടനിൽ നടക്കുന്ന ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നിൽ പതറുന്നതാണ് കണ്ടത്. എന്നാൽ 54ാേ മിനിറ്റിൽ ലിലി ഓസ‍്‍ലിയിലൂടെ അവർ സമനില പിടിച്ചു. ജൂലായ് 26ന് അയർലണ്ടിനെതിരെയാണ് പൂൾ ബിയിൽ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്