ആപ്പ്ജില്ല

നെയ‍്‍മ‍ർ ഗോളടിച്ചു: ക്രൊയേഷ്യക്കെതിരെ ബ്രസീലിന് ജയം

ക്രൊയേഷ്യയെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് സന്നാഹമത്സരത്തിൽ ബ്രസീൽ തോൽപ്പിച്ചത്

Samayam Malayalam 4 Jun 2018, 8:10 am
ലണ്ടൻ: റഷ്യയിൽ ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ വരവറിയിച്ച് ബ്രസീൽ. ക്രൊയേഷ്യയെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് സന്നാഹമത്സരത്തിൽ ബ്രസീൽ തോൽപ്പിച്ചത്. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ സൂപ്പർതാരം നെയ‍്‍മ‍ർ ഗോളടിച്ചത് ടീമിന് കൂടുതൽ ആത്മവിശ്വാസം പകരുന്നു.
Samayam Malayalam 64440213


പകരക്കാരനായി ഇറങ്ങിയ നെയ‍്‍മ‍ർ 69ാം മിനിറ്റിലാണ് ഗോൾ നേടിയത്. കുട്ടീഞ്ഞോയുടെ പാസ്സിൽ നിന്നാണ് ഗോൾ പിറന്നത്. ഇഞ്ചുറി സമയത്ത് ഫിർമീഞ്ഞോ ബ്രസീലിൻെറ രണ്ടാം ഗോൾ നേടി. ഓസ്ട്രിയക്കെതിരെയാണ് ബ്രസീലിൻെറ അടുത്ത സന്നാഹമത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്