ആപ്പ്ജില്ല

ചിലപ്പോഴൊക്കെ 'ഓവറാ'യിരുന്നു; തുറന്ന് സമ്മതിച്ച് നെയ‍്‍മർ

ഒടുവിൽ ലോകകപ്പിന് ശേഷം ബ്രസീൽ സൂപ്പർതാരം തന്നെ അക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ്

Samayam Malayalam 30 Jul 2018, 12:55 pm
സാവോ പോളോ: ലോകകപ്പിലെ മത്സരങ്ങൾക്കിടെ നെയ‍്‍മർ പരിക്ക് അഭിനയിക്കുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ചെറിയ പരിക്കിന് പോലും നെയ‍്‍മർ അമിത പ്രകടനം നടത്തുന്നതായി ബ്രസീലിലെ മുൻ താരങ്ങൾ പോലും പറഞ്ഞു. ഒടുവിൽ ലോകകപ്പിന് ശേഷം ബ്രസീൽ സൂപ്പർതാരം തന്നെ അക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ്.
Samayam Malayalam world cup neymar admits exaggerated reactions
ചിലപ്പോഴൊക്കെ 'ഓവറാ'യിരുന്നു; തുറന്ന് സമ്മതിച്ച് നെയ‍്‍മർ


ചിലപ്പോഴൊക്കെ താൻ അമിത പ്രകടനം കാണിച്ചുവെന്ന് ഒരു സ്പോൺസർക്ക് നൽകിയ പരസ്യത്തിലാണ് നെയ‍്‍മർ പറയുന്നത്. "നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവും ഞാൻ അമിതമായി അഭിനയിച്ചെന്ന്. ചിലപ്പോൾ അങ്ങനെ ആയിരുന്നുവെന്നത് സത്യമാണ്. പക്ഷേ കളിക്കളത്തിൽ താങ്ങാവുന്നതിലും അപ്പുറം ആക്രമണം എനിക്ക് നേരെ ഉണ്ടായി എന്നതാണ് സത്യം," നെയ‍്‍മർ പറഞ്ഞു.

ഗില്ലറ്റിൻെറ പരസ്യത്തിലാണ് നെയ‍്‍മറിൻെറ കുറ്റസമ്മതം. പരസ്യം ബ്രസീലീൽ വൈറലാവുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്