Please enable javascript.Pinarayi Vijayan,മുഖ്യമന്ത്രിക്ക് മറുപടി നൽകി കെ സുരേന്ദ്രൻ - k surendran speach against cm - Samayam Malayalam

മുഖ്യമന്ത്രിക്ക് മറുപടി നൽകി കെ സുരേന്ദ്രൻ

Samayam Malayalam 16 Sept 2020, 7:06 pm
Embed
മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയണം. അദ്ദേഹത്തെ ഭയം വേട്ടയാടുകയാണ്. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. മകളെ കുറിച്ച്‌ പറയുമ്ബോള്‍ അദ്ദേഹം വികാര വിക്ഷുബ്ധനാകുകയാണ്. അതുകൊണ്ട് ഒന്നും പറയാനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കാണ് സമനില തെറ്റിയതെന്ന് അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം കാണുന്ന എല്ലാവര്‍ക്കുമറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സമനില തെറ്റിയവനാണ് മറ്റുള്ളവര്‍ക്ക് സമനില തെറ്റിയെന്ന് തോന്നുക. മുഖ്യമന…