ആപ്പ്ജില്ല

സ്‍മാര്‍ട്ട്‍ഫോണുകളില്‍ ശല്യമായി ഷവോമിയുടെ പരസ്യം

ഷവോമിയുടെ പരസ്യം ശല്യം

Samayam Malayalam 20 Sept 2018, 3:17 pm
ഷവോമി ആണോ നിങ്ങളുടെ സ്‍മാര്‍ട്ട്ഫോണ്‍? ഇടയ്‍ക്ക് നിങ്ങളുടെ ഫോണില്‍ ഷവോമി സ്‍പോണ്‍സര്‍ ചെയ്‍ത പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ? എന്നാല്‍ അടുത്തെങ്ങും ഇത് നില്‍ക്കാന്‍ പോകുന്നില്ല. പരസ്യങ്ങള്‍ തുടരുമെന്നാണ് ഷവോമിയുടെ നിലപാട്, ഗാഡ്‍ജറ്റ്‍സ്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam ഷവോമി സ്റ്റോർ
ചൈനയിലെ ഒരു ഷവോമി സ്റ്റോർ


ചൈനീസ് സ്‍മാര്‍ട്ട്ഫോണ്‍ കമ്പനി ഷവോമിയുടെ പുതിയ പ്രീമിയം ഫോണ്‍, പോകോ എഫ്‍1 പുറത്തിറങ്ങിയതോടെയാണ് ഉപയോക്താക്കള്‍ക്ക് ശല്യം രൂക്ഷമായത്. സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം ആയ എംഐയുഐ ആന്‍ഡ്രോയ്‍ഡ്‍ ഫോണുകളില്‍ പരീക്ഷിച്ചതോടെയാണ് സ്ഥിരമായി ഷവോമി പരസ്യങ്ങള്‍ നോട്ടിഫിക്കേഷനായി ലഭിച്ചു തുടങ്ങിയത്.

ടെക്നോളജി വെബ്‍സൈറ്റായ 'ദി വെര്‍ജ്‍'ന് നല്‍കിയ പ്രസ്‍താവനയില്‍ ഷവോമി, പരസ്യങ്ങള്‍ തങ്ങളുടെ ബിസിനസിന്‍റെ ഭാഗമാണെന്ന് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നതിന് പരസ്യങ്ങള്‍ തടസമാകില്ലെന്നും അത്യാവശ്യം നിയന്ത്രണങ്ങള്‍ വരുത്തുന്ന രീതിയില്‍ നോട്ടിഫിക്കേഷന്‍ മാറ്റുമെന്നും ഷവോമി അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്