ആപ്പ്ജില്ല

അൽകാടെൽ A3 10 4G ടാബ്‍ലെറ്റ് ഇന്ത്യയിൽ

ഫ്രഞ്ച് നിർമ്മാതാക്കളായ അൽകാടെൽ A3 10 ടാബ്‍ലെറ്റിന്‍റെ പുതിയ വേരിയന്‍റിനെ ഇന്ത്യയിൽ അവതരിപ്പിച്ചു.

Samayam Malayalam 11 May 2018, 2:54 pm
ഫ്രഞ്ച് നിർമ്മാതാക്കളായ അൽകാടെൽ A3 10 ടാബ്‍ലെറ്റിന്‍റെ പുതിയ വേരിയന്‍റിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്യാമറ, സ്റ്റോറേജ്, റാം എന്നിവയിൽ ചില്ലറ പരിഷ്കാരങ്ങളുമായാണ് പുതിയ അൽകാടെൽ A3 10 4G എത്തിയിരിക്കുന്നത്. 11,999 രൂപയാണ് ഈ ടാബ്‍ലെറ്റിന്‍റെ വില. ഫ്ലിപ്പ്കാർട്ട് വഴിയാണ് വില്പനയൊരുക്കിയിരിക്കുന്നത്.
Samayam Malayalam alcatel a3 10 4g new variant launched in india
അൽകാടെൽ A3 10 4G ടാബ്‍ലെറ്റ് ഇന്ത്യയിൽ


അവതരണത്തിന്‍റെ ഭാഗമായി ചില ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 1,000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കുന്നതായിരിക്കും. കൂടാതെ വിസ കാർഡ് ഉടമകൾക്ക് 5 ശതമാനം ഡിസ്കൗണ്ടും ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5 ശതമാനം ഇളവും ലഭ്യമാക്കാം.

സവിശേഷതകൾ

10.1ഇഞ്ച് ഡിസ്പ്ലെ

1.1GHz ക്വാഡ്-കോർ മീഡിയടെക് MT8735B പ്രോസസർ

3GB റാം

32GB സ്റ്റോറേജ്

8MP റിയർ ക്യാമറ

5MP ഫ്രണ്ട് ക്യാമറ

4600mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്