ഓൺലൈൻ ഉപഭോക്താക്കൾക്ക് വമ്പൻ വിലക്കിഴിവ് ഒരുക്കി ആമസോൺ. 90 ശതമാനം വിലക്കിഴിവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന 'ആമസോൺ പ്രൈം ഡേ സെയിൽ' ജൂലൈ 16 നാണ് ഇന്ത്യയിൽ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയാരംഭിക്കും. ജൂലൈ 18 ന് ഉച്ചയോടെ അവസാനിക്കുകയും ചെയ്യും. ഈ വർഷം 36 മണിക്കൂർ ഡിസ്കൗണ്ട് സെയിൽ ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രൈം ഡേ സെയിൽ ഓഫർ മറ്റ് ഓഫറുകൾ പോലെ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നതായിരിക്കില്ല. പ്രൈം ഉപഭോക്താക്കൾക്ക് മാത്രമാണ് ഓഫർ ലഭിക്കുക. ഒരു വർഷത്തേയ്ക്ക് ആമസോൺ പ്രൈം അംഗത്വം എടുക്കുന്നതിന് 999 രൂപയാണ് നൽകേണ്ടത്. മാസം 129 രൂപ ചെലവ് വരുന്ന മന്ത്ലി പ്ലാനും ലഭ്യമാണ്. ചില ഉപഭോക്താക്കൾക്ക് എയർടെല്ലും ആമസോൺ പ്രൈം അംഗത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് തരത്തിലുള്ള ഡീലുകളാകും ആമസോൺ വാഗ്ദാനം ചെയ്യുക. ഒന്ന് ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഡീലും മറ്റൊന്ന് ഏതാനും മണിക്കൂറുകൾ മാത്രം ലഭ്യമാകുന്ന ഡീലുകളും.
പ്രൈം ഡേ സെയിൽ ഒരു ഗ്ലോബൽ സെയിൽ ആണ്. ഇക്കുറി കാനഡയും ഇതിന്റെ ഭാഗമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ആമസോൺ ഇന്ത്യ ഈ വർഷത്തെ വിൽപ്പന ഗംഭീരമാക്കാൻ കാര്യമായി തന്നെ ശ്രമിക്കും. ആമസോണിന്റെ സ്വന്തം ഉൽപ്പന്നങ്ങൾക്കാകും ഏറ്റവും കൂടുതൽ ഇളവ് ലഭിക്കുക. കിൻഡിൽ ഇ-റീഡർ, ഫയർ ടിവി സ്റ്റിക്ക്, ആമസോൺ എക്കോ സ്മാർട്ട് സ്പീക്കറുകൾ എന്നിവയ്ക്ക് മികച്ച ഓഫറുകൾ ലഭിക്കുമെന്നാണ് വിവരം. ഒപ്പം ആമസോൺ സ്മാർട്ട്ഫോണുകൾക്കും മികച്ച ഓഫറുകൾ ലഭിക്കും. എക്സ്ക്ലൂസീവ് സ്മാർട്ട്ഫോണുകൾ വരെ ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കാൻ സാധ്യതയുണ്ട്.