ആപ്പ്ജില്ല

പവർ, വോളിയം ബട്ടണുകളില്ല; ഐഫോൺ 15 പ്രോ മാക്സ് ആരെയും അതിശയിപ്പിക്കും

ആപ്പിൾ ഐഫോൺ 15 സീരീസിലെ ഏറ്റവും വില കൂടിയ മോഡലിന്റെ വശങ്ങളിൽ പവർ, വോളിയം എന്നിവയ്ക്കായി ഫിസിക്കൽ ബട്ടൺ ഉണ്ടായിരിക്കില്ല, ഇതിന് പകരം സോളിറ്റ് സ്റ്റേറ്റ് ഹാപ്റ്റിക്ക് ബട്ടണുകൾ നൽകും.

Authored byദീനദയാൽ എം | Samayam Malayalam 28 Feb 2023, 4:51 pm
ആപ്പിൾ ഐഫോൺ 15 സീരീസുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ അടുത്ത കാലത്ത് പുറത്ത് വരുന്നുണ്ട്. ഇതിൽ നിന്നും പുതിയ ഐഫോണുകൾ നിരവധി മാറ്റങ്ങളും പുതുമകളുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്ന കാര്യം വ്യക്തമാകുന്നു. തണ്ടർ പോർട്ടുകൾക്ക് പകരമായി യുഎസ്ബി ടൈപ്പ്-സി പോർട്ടുകളായിരിക്കും ഈ ഫോണുകളിൽ ഉണ്ടായിരിക്കുക എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഐഫോൺ 15 പ്രോ മാക്സിൽ ബട്ടണുകളൊന്നും ഉണ്ടാകില്ലെന്ന വിവരം കൂടി പുറത്ത് വന്നിരിക്കുകയാണ്.
Samayam Malayalam apple iphone 15 pro max will not have physical buttons for power and volume
പവർ, വോളിയം ബട്ടണുകളില്ല; ഐഫോൺ 15 പ്രോ മാക്സ് ആരെയും അതിശയിപ്പിക്കും


നോച്ച് പൂർണമായും ഒഴിവാക്കും

ഐഫോൺ 15 സീരീസിലെ എല്ലാ മോഡലുകളും ആപ്പിളിന്റെ പുതിയ ഡൈനാമിക് ഐലൻഡ് ഫീച്ചറുമായിട്ടായിരിക്കും വരുന്നത്. സ്റ്റാൻഡേർഡ് വേരിയന്റുകളിൽ 48 മെഗാപിക്സൽ പിൻ ക്യാമറ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഇതിനെക്കാൾ ശ്രദ്ധേയമായ കാര്യം ഐഫോൺ 15 സീരിസിലെ ഏറ്റവും വില കൂടിയ മോഡലിൽ ഫിസിക്കൽ ബട്ടണുകൾ ഉണ്ടായിരിക്കില്ല എന്നതാണ്. ഇത് നടപ്പിലായാൽ സ്മാർട്ട്ഫോൺ ഡിസൈനുകളുടെ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലായി ഈ ഡിവൈസ് മാറും.

Read More: ഷവോമിയുടെ കൊമ്പൻ ഇന്ത്യയിൽ; Xiaomi 13 Pro സ്മാർട്ട്ഫോൺ വിൽപ്പന മാർച്ച് 6 മുതൽ

ഫിസിക്കൽ ബട്ടണുകൾ ഇല്ല

ഐഫോൺ 15 സീരീസിലെ ഏറ്റവും വില കൂടിയ മോഡലിന് ഐഫോൺ 15 പ്രോ മാക്സ് എന്നോ ഐഫോൺ 15 അൾട്രയെന്നോ ആയിരിക്കും പേര്. ഈ ഡിവൈസിൽ സോളിഡ്-സ്റ്റേറ്റ് ഹാപ്റ്റിക് ബട്ടണുകൾ ആയിരിക്കും ഉണ്ടാവുക. പുറമേക്ക് തള്ളിനിൽക്കാത്ത, പെട്ടെന്ന് കണ്ണിൽപ്പെടാത്ത തരത്തിലുള്ള ബട്ടണുകൾ ആയിരിക്കും ഇവ. ഈ ഐഫോണിൽ അൽപ്പം കട്ടിയുള്ള പ്രൊഫൈലും ക്യാമറ ബമ്പും കൂടുതൽ കർവ്ഡ് ആയ ഷാസിയും ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്.

യുഎസ്ബി ടൈപ്പ് സി

പുറത്ത് വന്ന റെൻഡർ റിപ്പോർട്ടിലെ ഫോട്ടോയിൽ തണ്ടർ പോർട്ടിന് പകരം യുഎസ്ബി സി പോർട്ടാണുള്ളത്. യൂറോപ്യൻ യൂണിയൻ ചാർജറുകളുടെ കാര്യത്തിൽ കടുത്ത നിലപാട് എടുക്കുകയും ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ യുഎസ്ബി സി പോർട്ട് സ്മാർട്ട്ഫോണുകളിൽ നിർബന്ധമാക്കാൻ പോവുകയും ചെയ്യുമ്പോഴാണ് ആപ്പിൾ ചരിത്രത്തിൽ ആദ്യമായി യുഎസ്ബി ടൈപ്പ് സി പോർട്ടുള്ള ഐഫോൺ പുറത്തിറക്കാൻ പോകുന്നത്.

Read More: 7,299 രൂപയ്ക്ക് 6,000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണുമായി ഇൻഫിനിക്സ്

ഡിസൈൻ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14 സീരീസിലുള്ളതിന് സമാനമായി ഡിസൈനുമായിട്ടായിരിക്കും ഐഫോൺ 15 സീരിസ് വരുന്നത്. ഐഫോൺ 15 പ്രോ മോഡലുകൾക്ക് ഫിസിക്കൽ ബട്ടണുകൾ ഉണ്ടാകില്ലെന്ന് അനലിസ്റ്റ് മിംഗ്-ചി-കുവോ അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഐഫോൺ 7, ഐഫോൺ 8 തുടങ്ങിയ മോഡലുകൾ കാണുന്ന ഹോം ബട്ടൺ ഡിസൈനിന് സമാനമായ ബട്ടൺ ആയിരിക്കും പുതിയ സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ. ഇവ അമർത്തേണ്ട ആവശ്യമില്ല, ടച്ച് ചെയ്താൽ മതിയാകും.

സോളിഡ് സ്റ്റേറ്റ് ബട്ടൺ ഡിസൈൻ

രണ്ട് ഹൈ-എൻഡ് ഐഫോൺ 15 മോഡലുകളിലും വോളിയം ബട്ടണും പവർ ബട്ടണും വേണ്ടി ഫിസിക്കൽ/മെക്കാനിക്കൽ ബട്ടണുകൾക്ക് പകരം സോളിഡ്-സ്റ്റേറ്റ് ബട്ടൺ ഡിസൈൻ നൽകുമെന്ന് മിംഗ്-ചി-കുവോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫിസിക്കൽ ബട്ടണുകൾ അമർത്തുന്നത് പോലെ തോന്നിപ്പിക്കുന്നതിനും മികച്ച ഫീഡ്‌ബാക്ക് നൽകുന്നതിനും ഫോണുകളുടെ ഇടത്, വലത് വശങ്ങളിൽ ഇന്റേണലായി ടാപ്‌റ്റിക് എഞ്ചിനുകൾ നൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read More: ഫോൺ പോക്കറ്റിലിട്ട് വാച്ചിലൂടെ കോൾ എടുക്കാം, 1,499 രൂപയ്ക്ക് പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ

ടാപ്റ്റിക്ക് എഞ്ചിനുകൾ

നിലവിൽ ഐഫോണുകളിൽ ഉപയോഗിക്കുന്ന വൈബ്രേറ്റർ മോട്ടോറിന് പകരം മൂന്ന് ടാപ്റ്റിക്ക് എഞ്ചിനുകൾ നൽകിയാൽ ഫോണിനകത്ത് കൂടുതൽ സ്പേസ് ലഭിക്കും. ഇതിലൂടെ ആപ്പിളിന് ഡിവൈസുകളിലെ ബാറ്ററി വലുതാക്കാനും സാധിക്കും. ഐഫോൺ 15 സീരീസിലെ ബാറ്ററിയെ സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഐഫോൺ 15 സീരീസ് ഈ വർഷം സെപ്റ്റംബറിലോ ഒക്ടോബറിലോ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഓതറിനെ കുറിച്ച്
ദീനദയാൽ എം
മാധ്യമ മേഖലയിൽ നാല് വർഷമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ജേണലിസ്റ്റാണ് ദീനദയാൽ എം. ഡിജിറ്റൽ മീഡിയയിൽ തന്നെ കരിയർ ആരംഭിച്ച അദ്ദേഹം വീഡിയോ പ്രൊഡക്ഷൻ, രാഷ്ട്രീയം, ടെക്നോളജി, ഓട്ടോമൊബൈൽ എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ദീനദയാൽ ടെക്നോളജി, ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ വായന, സിനിമ, ഫോട്ടോഗ്രാഫി, യാത്ര എന്നിവയിൽ ദീനദയാലിന് താല്പര്യമുണ്ട്. ഈ ഹോബികൾ സർഗ്ഗാത്മകമായ കഴിവുകൾ വർധിപ്പിക്കാനും വർക്ക് ലൈഫ് ബാലൻസ് നൽകുന്നതിനും അദ്ദേഹത്തെ സഹായിക്കുന്നു. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നതും വിവരങ്ങൾ നൽകുന്നതുമായ ഉയർന്ന നിലവാരമുള്ള ലേഖനങ്ങൾ എഴുതുന്നതിനൊപ്പം താൻ ഇടപെടുന്ന വിഷയങ്ങളിൽ പുതിയ വീക്ഷണം കൊണ്ടുവരാനും ദീനദയാൽ ശ്രമിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്