ആപ്പ്ജില്ല

ലോകത്തിലെ ആദ്യത്തെ ടച്ച്സ്ക്രീൻ ലാപ്ടോപ്പുകളുമായി അസൂസ്

. കപ്യൂട്ടെക്സ് 2018 കോൺഫെറൻസിൽ ROG ഫോണിന്‍റെ അവതരണത്തിന് തൊട്ടുപിന്നാലെയായിരുന്നു ലാപ്ടോപ്പുകളുടെ അവതരണം.

Samayam Malayalam 6 Jun 2018, 3:02 pm
സ്മാർട്ട്ഫോണിൽ മാത്രമല്ല സെൻബുക്കിലും താരമായിരിക്കുകയാണ് അസൂസ്. സെൻബുക്ക് പ്രോ UX580, UX480 എന്നീ രണ്ട് ലാപ്ടോപ്പുകളാണ് പുത്തൻ താരോദയങ്ങൾ. കപ്യൂട്ടെക്സ് 2018 കോൺഫെറൻസിൽ ROG ഫോൺ അവതരണത്തിന് തൊട്ടുപിന്നാലെയായിരുന്നു ലാപ്ടോപ്പുകളുടെ അവതരണം. ടച്ച് സ്ക്രീൻ സവിശേഷതയുള്ള ലോകത്തിലെ ആദ്യത്തെ ലാപ്ടോപ്പ് എന്നാണ് അസൂസ് ഇതിനെ വിശേഷിപ്പിക്കുന്നത്.
Samayam Malayalam ലോകത്തിലെ ആദ്യത്തെ ടച്ച്സ്ക്രീൻ ലാപ്ടോപ്പുകളുമായി അസൂസ്
ലോകത്തിലെ ആദ്യത്തെ ടച്ച്സ്ക്രീൻ ലാപ്ടോപ്പുകളുമായി അസൂസ്


വില, ലോഞ്ച് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. വിൻഡോസ് 10 നെ അടിസ്ഥാനപ്പെടുത്തിയാണ് ലാപ്ടോപ്പുകളുടെ പ്രവർത്തനം. ഡീപ്പ് ഡൈവ് ബ്ലൂ നിറത്തിലാണ് അസൂസ് ഈ രണ്ട് ലാപ്ടോപ്പുകളെയും അവതരിപ്പിച്ചിരിക്കുന്നത്.

15.6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയിൽ ആണ് സെൻബുക്ക് പ്രോ UX580 നിർമ്മിച്ചിരിക്കുന്നത്.
8ാം തലമുറ ഇന്‍റൽ കോർ i9പ്രോസസർ ആണ് ഈ സെൻബുക്കിലുള്ളത്. 16 ജിബി റാം, 1ടിബി സ്റ്റോറേജിൽ ഈ ലാപ്ടോപ്പ് ലഭ്യമാകും. അതേസമയം 14 ഇഞ്ച് ഫുൾഎച്ച്ഡി നാനോ എഡ്ജ് ഡിസ്പ്ലെയാണ് സെൻബുക്ക് പ്രോ UX480യുടെ സവിശേഷത. 8ാം തലമുറ ഇന്‍റൽ കോർ i9പ്രോസസർ തന്നെയാണ് UX480 യിലുമുള്ളത്. Wi-Fi 802.11ac, Bluetooth 5.0 കണക്ടിവിറ്റിയും ഈ ലാപ്ടോപ്പുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്