ആപ്പ്ജില്ല

Vodafone Idea | വോഡഫോൺ ഐഡിയയുടെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

Vodafone Idea | വോഡഫോൺ ഐഡിയ വരിക്കാർക്ക് അവരുടെ പക്കലുള്ള പണത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന മൂന്ന് പ്ലാനുകളുണ്ട്. ഈ പ്ലാനുകൾ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നു.

Authored byദീനദയാൽ എം | Samayam Malayalam 13 Jun 2023, 4:53 pm
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡാഫോൺ ഐഡിയ (Vodafone Idea) കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നുണ്ട് എങ്കിലും വരിക്കാർക്ക് മികച്ച പ്ലാനുകൾ നൽകുന്നതിൽ ശ്രദ്ധ കൊടുക്കുന്നു. ജിയോ, എയർടെൽ എന്നീ കമ്പിനികൾ നൽകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകൾ വോഡാഫോൺ ഐഡിയയുടെ പക്കലുണ്ട്. വരിക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന പല വില നിലവാരങ്ങളും ഡാറ്റ, വാലിഡിറ്റി ആനുകൂല്യങ്ങളുമുള്ള അൺലിമിറ്റഡ് പ്ലാനുകളും വിഐ നൽകുന്നുണ്ട്.
Samayam Malayalam best prepaid plans for vodafone idea users
Vodafone Idea | വോഡഫോൺ ഐഡിയയുടെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ


വോഡാഫോൺ ഐഡിയ പ്ലാനുകൾ

അൺലിമിറ്റഡ് കോളിങ്, മികച്ച ഡാറ്റ ആനുകൂല്യങ്ങൾ, ദീർഘകാലത്തേക്കുള്ള വാലിഡിറ്റി എന്നിവയെല്ലാം കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന വോഡാഫോൺ ഐഡിയയുടെ ചില പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. അധിക ആനുകൂല്യമായി മറ്റൊരു ടെലിക്കോം കമ്പനികളും നൽകാത്ത വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ബിഞ്ച് ഓൾ നൈറ്റ് ഓഫർ എന്നിവയും വിഐ നൽകുന്നുണ്ട്. വോഡാഫോൺ ഐഡിയ കണക്ഷൻ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചില പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

Read More: അധികം പണച്ചിലവില്ലാതെ മൂന്ന് മാസം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

വിഐ 299 രൂപ പ്ലാൻ

വിഐ നൽകുന്ന 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയാണ് 299 രൂപ പ്ലാനിലൂടെ വിഐ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ ലഭ്യമാക്കുന്നുണ്ട്. ഒരു മാസത്തേക്ക് മികച്ച ആനുകൂല്യങ്ങൾ ആവശ്യമുള്ള ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

വിഐ 479 രൂപ പ്ലാൻ

കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനുകൾ അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച വോഡാഫോൺ ഐഡിയ പ്ലാനാണ് 479 രൂപയുടേത്. 299 രൂപ പ്ലാനിന് സമാനമായി എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 1.5 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭ്യമാണ്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയും 479 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നൽകുന്നു.

Read More: ട്വിറ്ററിനെ പൂട്ടാൻ മെറ്റയുടെ ആപ്പ്; പുതിയ പ്ലാറ്റ്ഫോം വൈകാതെ പുറത്തിറക്കും

വിഐ 719 രൂപ പ്ലാൻ

വോഡാഫോൺ ഐഡിയയുടെ 719 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ 84 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയും നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഏകദേശം മൂന്ന് മാസത്തേക്ക് സർവ്വീസ് ലഭിക്കുന്നു എന്നത് തന്നെയാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. ദിവസവും 100 എസ്എംഎസുകളും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്.

ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ

മേൽപ്പറഞ്ഞ പ്ലാനുകളിൽ വിഐ ഹീറോ അൺലിമിറ്റഡ് പ്രോഗ്രാമിന് കീഴിലുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഈ ആനുകൂല്യങ്ങളിൽ വീക്കെൻഡ് ഡാറ്റ റോൾഓവർ, ബിഞ്ച് ഓൾ നൈറ്റ് ഓഫർ എന്നിവ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള കാലയളവിലെ ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാനായി ലഭിക്കുന്നതാണ് ഈ ഓഫർ. ബിഞ്ച് ഓൾ നൈറ്റ് ഓഫറിലൂടെ രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ യാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം.

Read More: ജിയോസിനിമയെ വെല്ലാൻ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ; ഐസിസി ലോകകപ്പും ഏഷ്യ കപ്പും സൗജന്യമായി സ്ട്രീം ചെയ്യും

ഓതറിനെ കുറിച്ച്
ദീനദയാൽ എം
മാധ്യമ മേഖലയിൽ നാല് വർഷമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ജേണലിസ്റ്റാണ് ദീനദയാൽ എം. ഡിജിറ്റൽ മീഡിയയിൽ തന്നെ കരിയർ ആരംഭിച്ച അദ്ദേഹം വീഡിയോ പ്രൊഡക്ഷൻ, രാഷ്ട്രീയം, ടെക്നോളജി, ഓട്ടോമൊബൈൽ എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ദീനദയാൽ ടെക്നോളജി, ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ വായന, സിനിമ, ഫോട്ടോഗ്രാഫി, യാത്ര എന്നിവയിൽ ദീനദയാലിന് താല്പര്യമുണ്ട്. ഈ ഹോബികൾ സർഗ്ഗാത്മകമായ കഴിവുകൾ വർധിപ്പിക്കാനും വർക്ക് ലൈഫ് ബാലൻസ് നൽകുന്നതിനും അദ്ദേഹത്തെ സഹായിക്കുന്നു. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നതും വിവരങ്ങൾ നൽകുന്നതുമായ ഉയർന്ന നിലവാരമുള്ള ലേഖനങ്ങൾ എഴുതുന്നതിനൊപ്പം താൻ ഇടപെടുന്ന വിഷയങ്ങളിൽ പുതിയ വീക്ഷണം കൊണ്ടുവരാനും ദീനദയാൽ ശ്രമിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്