ആപ്പ്ജില്ല

റീൽസ് ഉണ്ടാക്കാൻ വളരെ എളുപ്പം, സഹായത്തിന് ഈ വീഡിയോ എഡിറ്റിങ് ആപ്പുകളുണ്ട്

നിങ്ങൾക്ക് വീഡിയോ എഡിറ്റ് ചെയ്യാൻ അറിയില്ലെന്ന് വിചാരിച്ച് ഇനി റീൽസ് ഉണ്ടാക്കാതിരിക്കേണ്ട. എളുപ്പത്തിൽ വീഡിയോ എഡിറ്റ് ചെയ്യാവുന്ന ചില ആപ്പുകൾ പരിചയപ്പെടാം.

Samayam Malayalam 1 Dec 2022, 1:52 pm

ഹൈലൈറ്റ്:

Highlights
  • സ്മാർട്ട്ഫോണിൽ തന്നെ വീഡിയോകൾ എഡിറ്റ് ചെയ്യാം.
  • എളുപ്പത്തിൽ എഡിറ്റിങ് സാധ്യമാക്കുന്ന ചില ആപ്പുകളുണ്ട്.
  • ആ ആപ്പുകളിൽ മികച്ച എഡിറ്റിങ് ഫീച്ചറുകളും ലഭ്യമാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Video Editing Apps
ഷോർട്ട് വീഡിയോകൾ സോഷ്യൽമീഡിയ ലോകം വാഴുന്ന കാലമാണിത്. ഇൻസ്റ്റാഗ്രാം റീൽസ്, ടിക്ടോക്ക്, യൂട്യൂബ് ഷോർട്സ് തുടങ്ങിയവയിൽ ഷോർട്ട് വീഡിയോകൾ പോസ്റ്റ്ചെയ്ത് പണമുണ്ടാക്കുന്ന ആളുകളും ധാരാളമുണ്ട്. ഫോൺ ക്യാമറയിൽ വീഡിയോ എടുത്ത് ഫോണിൽ തന്നെ എഡിറ്റ് ചെയ്താണ് മിക്കവാറും ആളുകളും റീൽസും പോസ്റ്റ് ചെയ്യുന്നത്. നിങ്ങൾക്ക് വീഡിയോ എഡിറ്റ് ചെയ്യാൻ അറിയില്ലെന്ന് വിചാരിച്ച് ഇനി റീൽസ് ഉണ്ടാക്കാതിരിക്കേണ്ട. എളുപ്പത്തിൽ വീഡിയോ എഡിറ്റ് ചെയ്യാവുന്ന ചില ആപ്പുകൾ പരിചയപ്പെടാം.
കൈൻമാസ്റ്റർ (KineMaster)

സൌജന്യമായി വീഡിയോ എഡിറ്റിങ് ചെയ്യാവുന്ന ആപ്പാണ് കൈൻമാസ്റ്റർ. നിങ്ങൾക്ക് വേണമെങ്കിൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച് കൂടുതൽ ഫീച്ചറുകൾ നേടാവുന്നതുമാണ്. പരസ്യമോ വാട്ടർമാർക്കോ ഇല്ലാതെ വീഡിയോ എഡിറ്റ് ചെയ്യാൻ പ്രീമിയം സബ്സ്ക്രിപ്ഷൻ സഹായിക്കും. പ്രൊജക്‌റ്റുകൾ ഡൗൺലോഡ് ചെയ്‌ത് റീ എഡിറ്റ് ചെയ്യാനും വീഡിയോസ് എളുപ്പം കട്ട് ചെയ്യാനും ഫോട്ടോകൾ, വീഡിയോകൾ, മ്യൂസിക്ക്, സ്റ്റിക്കറുകൾ എന്നിവയെല്ലാം ചേർക്കാനും ഇതിലൂടെ സാധിക്കും.

പുതിയ ഹാക്കിങ് തന്ത്രം; ബ്ലൂട്ടൂത്ത് ഓൺ ചെയ്ത് വച്ചാൽ പണി കിട്ടും
വീഡിയോ എഡിറ്റർ & മേക്കർ- ഇൻഷോട്ട് (Video Editor & Maker - InShot)

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് ഇൻഷോട്ട്. റീൽസ് അടക്കമുള്ള ഷോർട്ട് വീഡിയോകൾ എഡിറ്റ് ചെയ്യാൻ ആളുകൾ പ്രധാനമായും ഉപയോഗിക്കുന്ന ആപ്പാണ് ഇത്. ഉപയോക്താക്കൾക്ക് ആവശ്യാനുസരണം വീഡിയോകൾ ട്രിം ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഒരു വീഡിയോ തന്നെ പല ക്ലിപ്പുകളായി വിഭജിക്കാനും സാധിക്കും. ക്വാളിറ്റി നഷ്ടപ്പെടാതെ വീഡിയോ കംപ്രസ് ചെയ്യാം. റിവേഴ്സ്, റിവൈൻഡ് ക്ലിപ്പ് ഓപ്‌ഷനുകളും വേഗത ക്രമീകരിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്.

വീഡിയോ എഡിറ്റർ & മേക്കർ വീഡിയോഷോ (Video Editor & Maker VideoShow)

നിരവധി വീഡിയോ എഡിറ്റിംഗ് ഫീച്ചറുകളുമായാണ് വീഡിയോഷോ ആപ്പ് വരുന്നത്. വീഡിയോ വിത്ത് മ്യൂസിക്, ആനിമേഷൻ സ്റ്റിക്കറുകൾ, കാർട്ടൂൺ ഫിൽട്ടറുകൾ, ഓഡിയോ ഇഫക്റ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ ഈ ആപ്പ് നൽകുന്നു. ഇത് ഉപയോഗിക്കാനും എളുപ്പമാണ്. സ്ക്രോൾ ടെക്‌സ്‌റ്റുകൾ, എഫ്‌എക്‌സ്, ഇഫക്‌റ്റുകൾ, ലൈവ് ഡബ്ബിങ് എന്നിവയെല്ലാം ഈ ആപ്പിലൂടെ ലഭിക്കും. ഏത് വീഡിയോയിൽ നിന്നും വ്യക്തമായി ഓഡിയോ എക്‌സ്‌ട്രാക്‌റ്റുചെയ്യാനും ആപ്പിലൂടെ സാധിക്കും.

Airtel | എയർടെൽ 2199 രൂപയുടെ ആനുകൂല്യങ്ങൾ 699 രൂപ പ്ലാനിലൂടെ നൽകുന്നു
വിവകട്ട്- പ്രോ വീഡിയോ എഡിറ്റർ (VivaCut - Pro Video Editor)

മ്യൂസിക്ക് ഉപയോഗിച്ച് സിനിമാറ്റിക് വീഡിയോകൾ നിർമ്മിക്കാൻ സഹായിക്കുന്ന മൾട്ടി-ലെയർ ടൈംലൈൻ, ക്രോമ കീ, ഗ്രീൻ സ്‌ക്രീൻ ഫീച്ചറുകൾ എന്നിവ പോലുള്ള ഇഫക്‌റ്റുകളോടെ വരുന്ന പ്രോ വീഡിയോ എഡിറ്ററാണ് വിവകട്ട്- പ്രോ വീഡിയോ എഡിറ്റർ. വീഡിയോകൾ മിക്‌സ് ചെയ്ത് ഹോളിവുഡ് സ്റ്റൈൽ എഡിറ്റിങ് ചെയ്യാനും ഇതിലൂടെ സാധിക്കും. വീഡിയോ കൊളാഷ്, മാസ്‌ക്, ടെക്‌സ്‌റ്റ്, ഇമോജി, സ്റ്റിക്കറുകൾ മുതലായവയെല്ലാം ചേർക്കാൻ സാധിക്കും. 720p, 1080p, 4k ക്വാളിറ്റി വീഡിയോകൾ എക്‌സ്‌പോർട്ടുചെയ്യാം.

ഫിൽമോറഗോ വീഡിയോ എഡിറ്റർ & മേക്കർ (FilmoraGo Video Editor & Maker)

ടെക്‌സ്‌റ്റ്, ഓഡിയോ, ഇമോജി, സ്‌പെഷ്യൽ ഇഫക്‌റ്റുകൾ, ഫിൽട്ടറുകൾ, ബാക്ക്‌ഗ്രൗണ്ടുകൾ തുടങ്ങിയ ഫീച്ചറുകൾ നൽകുന്ന ഒരു എച്ച്‌ഡി വീഡിയോ എഡിറ്റിങ് ആപ്പാണ് ഫിൽമോറഗോ. ഈ വീഡിയോ എഡിറ്റർ പ്ലാറ്റ്‌ഫോമിന് മീമുകൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ഫോട്ടോകൾ, മ്യൂസിക്ക്, സ്റ്റിക്കർ, ഓഡിയോ ഇഫക്റ്റ് എന്നിവയടക്കമുള്ള വീഡിയോകൾ എളുപ്പം നിർമ്മിക്കാൻ സാധിക്കും. ലളിതമായി കൈകാര്യം ചെയ്യാം എന്നതാണ് ഈ ആപ്പിന്റെ സവിശേഷത.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്