ആപ്പ്ജില്ല

വിന്‍ഡോസ് ഒന്നാം പതിപ്പിന് ഇന്ന് 34 വയസ്

234 കെബി റാം ആയിരുന്നു വിൻഡോസ് പ്രവർത്തിക്കാൻ വേണ്ട മെമ്മറി

TNN 10 Nov 2017, 3:17 pm
34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ബില്‍ ഗേറ്റ്സ് ആദ്യത്തെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയത്.
Samayam Malayalam bill gates launched windows 1 point 0 on this day
വിന്‍ഡോസ് ഒന്നാം പതിപ്പിന് ഇന്ന് 34 വയസ്


1983 നവംബര്‍ 10ന് ന്യൂയോര്‍ക്കില്‍വച്ചാണ് വിന്‍ഡോസ് 1.0 എന്ന പേരില്‍ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്‍റ്റ് അവതരിപ്പിച്ചത്. ഗ്രാഫിക്കല്‍ യൂസര്‍ ഇന്‍റര്‍ഫേസുള്ള ഓപ്പറേറ്റിങ് സിസ്റ്റം എന്നതായിരുന്നു പ്രത്യേകത.

234 കെബി റാം, രണ്ട് ഫ്ലോപ്പി ഡിസ്‍കുകള്‍, ഹാര്‍ഡ് ഡ്രൈവ് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് അന്ന് വിന്‍ഡോസ് പ്രവര്‍ത്തിച്ചിരുന്നത്. ലോകം കീഴടക്കിയ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ തുടക്കം ഇതായിരുന്നു.

വിവിധ വേര്‍ഷനുകളിലായി പുറത്തിറങ്ങിയ വിന്‍ഡോസ് ഓഎസ് ചരിത്രമായി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന നിലയിലേക്ക് ബില്‍ ഗേറ്റ്‍സിനെ ഉയര്‍ത്തിയതും വിന്‍ഡോസിന്‍റെ വിജയമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്