ആപ്പ്ജില്ല

ബ്ലാക്ബെറി കീ2 സ്മാർട്ട്ഫോൺ ഇന്ത്യയിൽ

42,990 രൂപ പ്രൈസ് ടാഗിൽ അവതരിച്ചിരിക്കുന്ന ബ്ലാക്ബെറി കീ2 സ്മാർട്ട്ഫോണിന്‍റെ വിൽപ്പന ആമസോൺ വഴിയായിരിക്കും.

Samayam Malayalam 24 Jul 2018, 11:56 am
ബ്ലാക്ബെറി കീ2 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിച്ചു. കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ ബ്ലാക്ക്ബെറി കീവൺ സ്മാർട്ട്ഫോണിന്‍റെ പിൻഗാമിയായിട്ടാണ് കീ2 സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. 42,990 രൂപ പ്രൈസ് ടാഗിൽ അവതരിച്ചിരിക്കുന്ന ബ്ലാക്ബെറി കീ2 സ്മാർട്ട്ഫോണിന്‍റെ വിൽപ്പന ആമസോൺ വഴിയായിരിക്കും.
Samayam Malayalam saedwedwe


ജൂലായ് 31 ന് ആണ് വിൽപ്പന ആരംഭിക്കുക. ലോഞ്ചിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്ക് 4,450 രൂപയുടെ ക്യാഷ്ബാക്ക് ജിയോ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ICIC ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി പർചേസ് ചെയ്യുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭ്യമാക്കാം. പരമ്പരാഗത രീതിയിലുള്ള ബ്ലാക്ക്ബെറിയുടെ QWERTY കീബോർഡ് തന്നെയാണ് കീ2 സ്മാർട്ട്ഫോണിലും ലഭ്യമാക്കിയിരിക്കുന്നത്. കൂടുതൽ സവിശേഷതകൾ അറിയാം.

4.5 ഇഞ്ച് ഡിസ്പ്ലെ

ഓക്ട-കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 660 പ്രോസസർ

6GB റാം

64GB/128GB സ്റ്റോറേജ്

ആൻഡ്രോയിഡ് 8.0 ഓറിയോ

12MP/12MP ഡ്യുവൽ റിയർ ക്യാമറ

8MP ഫ്രണ്ട് ക്യാമറ

3360 mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്