BSNL | 150 Mbps വേഗതയും ഒടിടി ആനുകൂല്യങ്ങളും നൽകുന്ന ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ
BSNL | 999 രൂപ വിലയുള്ള പ്ലാനിലൂടെയാണ് ബിഎസ്എൻഎൽ ഭാരത് ഫൈബർ 150 Mbps വേഗത നൽകുന്നത്. ഈ പ്ലാൻ സൌജന്യ കോളിങ്ങും അധിക ആനുകൂല്യങ്ങളായി ഒടിടി ആക്സസുകളും നൽകുന്നുണ്ട്.
ഹൈലൈറ്റ്:
Highlights
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!- ബിഎസ്എൻഎൽ ഭാരത് ഫൈബർ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിന് 999 രൂപ വിലയുണ്ട്.
- ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ്, സോണി ലിവ്, സീ5 തുടങ്ങിയവയിലേക്ക് ആക്സസ് നൽകുന്നു.
- ഈ പ്ലാൻ ആറ് മാസത്തേക്ക് തിരഞ്ഞെടുക്കുന്ന പുതിയ വരിക്കാർക്ക് ഇൻസ്റ്റാളേഷൻ സൌജന്യം
ബിഎസ്എൻഎൽ (BSNL) ഇന്ത്യയിൽ വർഷങ്ങളായി ഫിക്സഡ്-ലൈൻ ബ്രോഡ്ബാൻഡ് വിപണിയിലെ മുൻനിര കമ്പനിയാണ്. അടുത്തിടെ റിലയൻസ് ജിയോയുടെ ഫൈബർ ബ്രോഡ്ബാന്റ് സേവനമായ ജിയോ ഫൈബർ ബിഎസ്എൻഎല്ലിനെ പിന്നിലാക്കിയെങ്കിലും നിരവധി വരിക്കാരുമായി കമ്പനി രണ്ടാം സ്ഥാനം നിലനിർത്തുന്നു. ഡിഎസ്എൽ കണക്ഷനുകളിലൂടെ ഇന്ത്യയിൽ ഇന്റർനെറ്റ് വിപ്ലവത്തിന് ചുക്കാൻ പിടിച്ച ബിഎസ്എൻഎൽ ഇന്ന് ഭാരത് ഫൈബർ എന്ന ബ്രാൻഡിന് കീഴിൽ രാജ്യത്തെ മുക്കിലും മൂലയിലും ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നുണ്ട്. ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും മികച്ചൊരു ഫൈബർ ബ്രോഡ്ബാന്റ് പ്ലാനാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് എന്ന പേരിലുള്ള പ്ലാൻ മികച്ച ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാനിന് ഒരു മാസത്തേക്ക് 999 രൂപയാണ് ചിലവ് വരുന്നത്. കൂടുതൽ വേഗതയും ഒടിടി ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. സ്ട്രീമിങ് ഗെയിമിങ്, വർക്ക് ഫ്രം ഹോം എന്നിവയ്ക്കെല്ലാം ഈ പ്ലാൻ പ്രയോജനപ്പെടുന്നു.
ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് വിശദാംശങ്ങൾ
ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിന് മുകളിൽ സൂചിപ്പിച്ചത് പോലെ പ്രതിമാസം 999 രൂപയാണ് വില. ഈ വിലയിൽ നികുതികൾ ഉൾപ്പെടുന്നില്ല എന്നകാര്യം ശ്രദ്ധിക്കുക. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 150 Mbps വേഗതയിലുള്ള ഇന്റർനെറ്റ് ഡാറ്റയാണ് ലഭിക്കുന്നത്. 2000GB ഡാറ്റയും ഈ പ്ലാൻ നൽകുന്നു.
999 രൂപയുടെ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിലൂടെ ലഭിക്കുന്ന 2TB ഡാറ്റ ഉപയോഗിച്ച് തീർന്നാൽ ഈ പ്ലാൻ 10 Mbps വേഗതയിൽ ഇന്റർനെറ്റ് ആക്സസ് നൽകുന്നുണ്ട്. ഇത് മാന്യമായ വേഗതയാണ്. ബ്രൌസിങ് അടക്കമുള്ള കാര്യങ്ങൾക്ക് ഈ വേഗത മതിയാകും. പ്ലാനിലൂടെ മറ്റ് നിരവധി ആനുകൂല്യങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.
999 രൂപയുടെ ഫൈബർ ബ്രോഡ്ബാന്റ് പ്ലാൻ ഉപയോക്താക്കൾക്ക് ഫിക്സഡ്-ലൈൻ കണക്ഷനിൽ അൺലിമിറ്റഡ് വോയിസ് കോളിങ് നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും ഈ സൌജന്യ കോളിങ് ആനുകൂല്യം ലഭ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യം ഈ കോളിങ് ആനുകൂല്യം ആസ്വദിക്കാനുള്ള ഫിക്സഡ് ലൈൻ ഫോൺ ഉപയോക്താക്കൾ പ്രത്യേകം വാങ്ങേണ്ടതുണ്ട്.
സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിനൊപ്പം സൗജന്യമായി വൈഫൈ റൂട്ടർ ലഭിക്കും. ഉപഭോക്താക്കൾക്ക് ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നു. ഈ പ്ലാൻ ദീർഘകാലത്തേക്ക് തിരഞ്ഞെടുക്കുകയാണെങ്കിൽ ബിഎസ്എൻഎൽ നിരവധി അധിക ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.
999 രൂപയുടെ പ്ലാനിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ്, ഷിമാരോമി, ഹങ്കാമ, സോണി ലിവ്, സീ5, വൂട്ട്, യപ്പ് ടിവി തുടങ്ങിയ അധിക ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. നിലവിൽ ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച 150 Mbps പ്ലാനുകളിൽ ഒന്നാണിത്.
നിലവിൽ പുതിയ ഭാരത് ഫൈബർ കണക്ഷൻ എടുക്കുന്ന ആളുകളിൽ നിന്നും ബിഎസ്എൻഎൽ ഇൻസ്റ്റലേഷൻ ചാർജുകളൊന്നും ഈടാക്കുകയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിലൂടെ ഇൻസ്റ്റാളേഷൻ ചാർജായി നൽകേണ്ട 500 രൂപ നിങ്ങൾക്ക് ലാഭിക്കാം. ആറ് മാസത്തേക്ക് ഈ പ്ലാൻ തിരഞ്ഞെടുത്താൽ സൌജന്യ റൂട്ടറും നിങ്ങൾക്ക് ലഭിക്കും.