പോസ്റ്റ്പെയ്ഡ് കണക്ഷൻ
പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ നിന്നും സ്വകാര്യ കമ്പനികൾ കൂടുതൽ ലാഭമുണ്ടാക്കാൻ ശ്രദ്ധിക്കുമ്പോൾ ബിഎസ്എൻഎൽ വില കുറഞ്ഞ പ്ലാനുകൾ നൽകി വരിക്കാരെ നേടാൻ ശ്രമിക്കുന്നു. ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് കണക്ഷൻ നേടാനായി അടുത്തുള്ള ഓഫീസ് സന്ദർശിച്ച് കെവൈസി പൂർത്തിയാക്കി സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകിയാൽ മാത്രം മതി. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനും ബിഎസ്എൻഎല്ലാണ് നൽകുന്നത്.
Read More: അധികം പണച്ചിലവില്ലാതെ ബിഎസ്എൻഎൽ സിം ആക്ടീവ് ആയി നിലനിർത്താനുള്ള പ്ലാനുകൾ
പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
ഒരു മാസം വെറും 199 രൂപ മാത്രം നൽകികൊണ്ട് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് സേവനം ആസ്വദിക്കാൻ സാധിക്കും. ഇത്രയും കുറഞ്ഞ നിരക്കിൽ മറ്റൊരു ടെലിക്കോം കമ്പനിയും പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നില്ല. ഡാറ്റ, കോളിങ്, എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ബിഎസ്എൻഎല്ലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ 199 രൂപ മാത്രം വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ വിശദമായി നോക്കാം.
സെക്യൂരിറ്റി ഡിപ്പോസിറ്റ്
ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും വിലകുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനിന് മുകളിൽ സൂചിപ്പിച്ചത് പോലെ 199 രൂപയാണ് വില. എന്നാൽ ഈ പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് സർവ്വീസ് ആക്ടിവേറ്റ് ചെയ്യാൻ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകേണ്ടി വരും. ലോക്കൽ സേവനങ്ങൾക്ക് 100 രൂപയും എസ്ടിഡി സേവനങ്ങൾക്ക് 500 രൂപയും ഐഎസ്ഡി സേവനങ്ങൾക്ക് 2000 രൂപയുമാണ് ഇപ്പോൾ സെക്യൂരിറ്റി ഡിപ്പേസിറ്റ് എന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ടിൽ പറയുന്നു.
Read More: യാതൊരു നിയന്ത്രണവുമില്ല, ശരിക്കും അൺലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എൻഎൽ പ്ലാൻ
199 രൂപ പ്ലാൻ ആനുകൂല്യങ്ങൾ
ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് 199 രൂപ പ്ലാനിന്റെ ഏറ്റവും വലിയ ഗുണം. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ഒരു മാസത്തേക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. നിങ്ങൾക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാൻ 25 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ നൽകുന്നുണ്ട്. 75 ജിബി ഡാറ്റ റോൾഓവർ ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും.
ഡാറ്റ
199 രൂപ പ്ലാനിലൂടെ ലഭിക്കുന്ന 25 ജിബി ഡാറ്റയും ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കുന്ന ഓരോ എംബി ഡാറ്റയ്ക്കും ഒരു പൈസ വീതം ഈടാക്കും. ഒരു ജിബി ഡാറ്റയ്ക്ക് 10.24 രൂപയാണ് ബിഎസ്എൻഎൽ ഈടാക്കുന്നത്. നിങ്ങളുടെ പ്രദേശത്ത് ബിഎസ്എൻഎൽ 4ജി ലഭിക്കുന്നുണ്ട് എങ്കിൽ ഈ ഡാറ്റ 4ജിയുടെ വേഗതയിൽ തന്നെ ആസ്വദിക്കാൻ സാധിക്കും.
Read More: 99 രൂപയ്ക്ക് ഒരു മാസം വാലിഡിറ്റിയുമായി പുതിയ വോഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് തിരഞ്ഞെടുക്കണോ
ബിഎസ്എൻഎഎൽ പോസ്റ്റ്പെയ്ഡ് കണക്ഷൻ എടുത്താൽ ഗുണങ്ങളും ദോഷങ്ങളും ധാരാളമാണ്. മറ്റ് കമ്പനികൾ വീട്ടിൽ തന്നെ സിം കാർഡ് എത്തിച്ച് തരുന്ന അവസരത്തിലാണ് സർവ്വീസ് സെന്റർ സന്ദർശിച്ചാൽ മാത്രം കണക്ഷൻ കിട്ടുന്ന അവസ്ഥ ബിഎസ്എൻഎല്ലിൽ തുടരുന്നത്. സെക്യൂരിറ്റി ഡിപ്പോസിറ്റും ആളുകൾക്ക് അംഗീകരിക്കാൻ പറ്റാത്തതാണ്. എന്നാൽ കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്നു എന്നതാണ് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡിന്റെ ഒരേയൊരു നേട്ടം.