ആപ്പ്ജില്ല

വാട്‍സാപ്പിനെതിരെ നിലപാട് കടുപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം വാട്‍സാപ്പ് ഇത് വരെ അംഗീകരിച്ചിട്ടില്ല.

Samayam Malayalam 20 Sept 2018, 7:36 pm
ന്യൂഡൽഹി: വ്യാജ സന്ദേശങ്ങൾ സാമൂഹ്യമാധ്യമമായ വാട്‍സാപ്പില്‍ അതി വേഗം പ്രചരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. എന്നാൽ, സർക്കാർ നിബന്ധനകൾ അംഗീകരിക്കാൻ വാട്‍സാപ്പ് തയ്യാറായിട്ടില്ലെന്നാണ് സൂചന. സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം വാട്‍സാപ്പ് ഇത് വരെ അംഗീകരിച്ചിട്ടില്ല. സർക്കാർ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ വാട്‍സാപ്പിനെതിരെ കടുത്ത നടപടികൾ വരുമെന്നാണ് സൂചന.
Samayam Malayalam whatsapp


സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കുന്നത് കമ്പനി നയത്തിന് എതിരാണെന്നാണ് വാട്‍സാപ്പിന്റെ വാദം. എന്നാൽ, വാട്‍സാപ്പ് നൽകിയ വിശദീകരണം പൂർണമായും ഉൾക്കൊള്ളാൻ ഇന്ത്യൻ സർക്കാർ തായ്യാറായിട്ടില്ല. വാട്‍സാപ്പിന് നിയമവശങ്ങൾ ചൂണ്ടിക്കാട്ടി അടുത്തൊരു കത്ത് കൂടി അയക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ഐടി മന്ത്രാലയം. ഇതേ ആവശ്യം ഉന്നയിച്ച്, ജൂലൈക്ക് ശേഷം ഇന്ത്യൻ സർക്കാർ വാട്‍സാപ്പിന് അയക്കുന്ന മൂന്നാമത്തെ കത്താണിത്. വാട്‍സാപ്പ് സന്ദേശങ്ങളുടെ ഉറവിടം അന്വേഷിക്കാൻ നിയമസ്ഥാപനങ്ങളെ അനുവദിക്കണമെന്നാണ് ഇന്ത്യ മുന്നോട്ട് വെക്കുന്ന ഒരു പ്രധാന ആവശ്യം.

അതിനിടെ, വാട്‍സാപ്പ് മെസേജുകൾ അഞ്ച് ഗ്രൂപ്പുകളിലേക്ക് മാത്രം ഫോർവേർഡ് ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് സംവിധാനം ഇപ്പോൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഒരേ മെസേജ് 250 ഗ്രൂപ്പുകളിലേക്ക് ഫോർവേർഡ് ചെയ്യാൻ സാധിക്കുമായിരുന്നു. വാട്‍സാപ്പിനോട് തങ്ങൾ മെസേജുകൾ എന്തൊക്കെയാണെന്ന് നിരീക്ഷിക്കണം എന്നല്ല ആവശ്യപ്പെട്ടതെന്നും, പകരം കൂടുതൽ തവണ ഫോർവേർഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ കാരണം ക്രമസമാധാനഭീഷണി നേരിട്ടാൽ അത് അന്വേഷിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്