ആപ്പ്ജില്ല

ഫുൾസ്ക്രീൻ ഡിസ്പ്ലെയുമായി ലെനോവോ Z5 ഉടൻ അവതരിക്കും

നോച്ച് ഇല്ലാത്ത ഫുൾസ്ക്രീൻ ഡിസ്പ്ലെയുമായിട്ടാണ് ലെനോവോ Z5 പുറത്തിറങ്ങുക.

Samayam Malayalam 16 May 2018, 1:39 pm
ലെനോവോ പുതിയൊരു സ്മാർട്ട്ഫോണുമായി എത്തുന്നു. നോച്ച് ഇല്ലാത്ത ഫുൾസ്ക്രീൻ ഡിസ്പ്ലെയുമായിട്ടാണ് ലെനോവോ Z5 പുറത്തിറങ്ങുക. ചൈനീസ് സൈറ്റായ വെയ്ബോയിൽ ലെനോവോ വൈസ് പ്രസിഡന്‍റ് ചാങ് ചീങ് ആണ് ഒരു സ്കെച്ച് പങ്കുവെച്ച് ഈ സ്മാർട്ട്ഫോണിനെ കുറിച്ചുള്ള സൂചനകൾ പങ്കുവെച്ചത്.
Samayam Malayalam ഫുൾസ്ക്രീൻ ഡിസ്പ്ലെയുമായി ലെനോവോ Z5 ഉടൻ അവതരിക്കും
ഫുൾസ്ക്രീൻ ഡിസ്പ്ലെയുമായി ലെനോവോ Z5 ഉടൻ അവതരിക്കും


സ്ക്രീൻ ടു-ബോഡി റേഷ്യോ 95 ശതമാനത്തിലധികം വരുമെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. 95 ശതമാനവും ഫോൺ ഡിസ്പ്ലെയ്ക്കായി മാറ്റിവയ്ക്കുന്ന രീതിയാണിത്. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഉയർന്നതാണ് ഇത്. ഫിങ്കർ പ്രിന്‍റ് സ്കാനർ, ഇൻ-ഡിസ്പ്ലേ, ഇൻ-സ്ക്രീൻ ഇയർ പീസ്, ആംബിയന്‍റ് ലൈറ്റ്, പ്രോക്സിമിറ്റ് സെൻസർ, പോപ്പ്-അപ് സെൽഫി ക്യാമറ എന്നീ സവിശേഷതകളും ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Z5 സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ജൂൺ 14 ന് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്