ഉപഭോക്താക്കള്‍ക്കായി മികച്ച പ്ലാനുകളുമായി ബി എസ് എന്‍ എല്‍ വീണ്ടും രംഗത്ത്. മുന്‍പേ ഉണ്ടായിരുന്ന 444 രൂപയുടെ പ്ലാന്‍ പുതുക്കി അവതരിപ്പിച്ചാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ പുതിയ ഓഫര്‍ നല്‍കിയിരിക്കുന്നത്.
ദിവസവും 6ജിബി 3ജി ഡാറ്റയും,സൗജന്യ കോളുകളുമാണ് ഈ പ്ലാനില്‍ ബി എസ് എന്‍ എല്‍ ഓഫര്‍ ചെയ്യുന്നത്. 60 ദിവസമാണ് കാലാവധി. 4 ജിബി 3ജി ഡാറ്റയായിരുന്നു മുന്‍പ് ഈ പ്ലാനില്‍ നല്‍കിയിരുന്നത്.
ജിയോയുടെ 799 രൂപയുടെ പ്ലാന്‍ ബി എസ് എന്‍ എലിന്റെ 444 രൂപയുടെ പ്ലാനിനോട് അടുത്തുനില്ക്കുന്ന പ്ലാനാണ്. ഈ പ്ലാനില്‍ ദിവസവും 5 ജിബി 4ജി ഡാറ്റയാണ് ജിയോ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
ഒപ്പം സൗജന്യ കോളുകളും മെസ്സേജുകളും ജിയോ ആപ്പുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഈ പ്ലാനില്‍ ജിയോ നല്‍കുന്നുണ്ട് . ബി എസ് എന്‍ എല്‍ ഇപ്പോള്‍ ഈ 444 രൂപയുടെ ഡാറ്റ ഓഫറിന് പുറമെ മറ്റു പല 3ജി പാക്കുകളും പുതുക്കിയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ ആഴ്ച ഒരു വര്‍ഷത്തേക്കുള്ള ഡാറ്റ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിരുന്നു.